oceana

പൈതൃകം 2020 രെജിസ്ട്രേഷൻ പൂർത്തിയായി

Editor  ,  2019-10-05 08:51:27pmm

പൈതൃകം 2020 രെജിസ്ട്രേഷൻ പൂർത്തിയായി .സമാനതകളില്ലാത്ത ക്നാനായ മുന്നേറ്റമാണ് ഓഷ്യാനയിൽ കണ്ടത് .രെജിസ്ട്രേഷൻ ആരംഭിച്ച് ഒരു മാസം തികയുന്നതിനു മുൻപ് "പൈതൃകം 2020 " ഓഷ്യാനയിലെ ക്നാനായക്കാർ ഏറ്റെടുക്കുകയായിരുന്നു .നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങൾ തലമുറകളിലൂടെ കൈമാറിവരുന്ന ഒരു ജനതയുടെ സമുദായത്തോടുള്ള വൈകാരിക ബന്ധമാണ് ഇവിടെ പ്രതിഫലിച്ചത് .തങ്ങളുടെ സമുദായ ഐക്യം ഊട്ടിവളർത്തുന്നതിനും പുതു തലമുറയെ പാരമ്പര്യങ്ങൾ പരിചയപ്പെടുത്തുന്നതിനുമുള്ള ഏറ്റവും വലിയ അവസരവും ആഘോഷവുമായാണ് ക്നാനായ കൺവെൻഷനുകൾ ക്നാനായക്കാർ നോക്കിക്കാണുന്നത് . മുൻ കൺവെൻഷനുകൾ പകർന്നു തന്ന അനുഭവങ്ങളും സ്നേഹവും ഒരുമയും ഒക്കെയാണ് രണ്ടുവർഷം കൂടുമ്പോൾ ഒന്നിച്ചു ചേരുവാനും സമുദായ ഐക്യം വളർത്തുവാനും അംഗങ്ങളെ പ്രേരിപ്പിക്കുന്നത് .
ഓഷ്യാനയിലെ ക്നാനായ സമൂഹത്തോടുള്ള കടപ്പാടും നന്ദിയും പൈതൃകം 2020 ടീമിനെ സംബന്ധിച്ച് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . വ്യക്തികളല്ല മറിച്ച് സമുദായത്തോടുള്ള വൈകാരിക ബന്ധമാണ് തനിമയും പാരമ്പര്യങ്ങളും പേറുന്ന സമൂഹങ്ങളെ മുന്നോട്ട് നയിക്കുന്നത് എന്ന് അടിവരയിടുന്ന പ്രവർത്തനങ്ങളാണ് പൈതൃകം 2020 രെജിസ്ട്രേഷനിലുടനീളം കണ്ടത് .എല്ലാ യൂണിറ്റുകളിലെയും ഭാരവാഹികൾ , KCCO പ്രതിനിധികൾ , അഭ്യുദയകാംക്ഷികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് രെജിസ്ട്രേഷന്റെ വേഗം വർധിപ്പിച്ചത് .രെജിസ്ട്രേഷനിലുടനീളം ഞങ്ങളോട് ചേർന്ന് നിന്നുകൊണ്ട് താങ്ങും തണലുമായി വർത്തിച്ച എല്ലാവർക്കും പൈതൃകം 2020 ടീമിന്റെ ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പു ചാർത്തിയ നന്ദിയുടെ നിറക്കൂട്ടുകൾ അർപ്പിക്കുന്നു .
ഇനിയുള്ള രെജിസ്ട്രേഷനുകളെല്ലാം വെയ്റ്റിങ് ലിസ്റ്റിൽ ആയിരിക്കും .ഒരുപാടു പേർ കൺവെൻഷനിൽ പങ്കെടുക്കുവാനായി ഇനിയും മുന്നോട്ടു വന്നാൽ "പൈതൃകം 2020 " ടീം അവരെക്കൂടി ഉൾപ്പെടുത്തുവാനായി പരമാവധി ശ്രമിക്കുന്നതാണ് .

Latest

Copyrights@2016.