america

കെ സി വൈ എൽ ജൂബിലി - തലമുറകളുടെ സംഗമം - കമ്മറ്റികൾ സജീവമായി.

Editor  ,  2019-10-01 11:18:31amm

ചിക്കാഗോ : 50മത് ജന്മദിനം ആഘോഷിക്കുന്ന ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ പൂർവ്വ സംഗമം അഥവാ ഈ സംഘടനയെ 50 വര്ഷം നയിച്ച ആളുകളുടെ സംഗമം നവംബർ 1,2,3 തീയതികളിൽ ചിക്കാഗോയിൽ നടക്കുമ്പോൾ അതിനുതകുന്ന ക്രമീകരങ്ങളുടെ വിവിധ കമ്മറ്റികൾ സജീവമായി തുടങ്ങി.

        കെ സി വൈ എൽ സംഘടനയുടെ അതിരൂപതാ സെക്രട്ടറിയായി പ്രവർത്തിച്ച ചിക്കാഗോ കെ സി എസ് മുൻ സെക്രട്ടറി ജീനോ കോതാലടി ഈ പരിപാടിയി ലുടനീളം നടക്കുന്ന സെമിനാറുകൾ സംഘടിപ്പിക്കുന്ന കമ്മറ്റിയുടെ ചെയർമാനായി പ്രവർത്തിക്കുന്നതായിരിക്കും ഒപ്പം അതെ കമ്മറ്റിയുടെ കൺവീനർ ആയി കെ സി വൈ എൽ സംഘടനയുടെ രൂപതാ ഡയറക്ടർ ആയി പ്രവർത്തിച്ച ജോൺ പുല്ലാപ്പള്ളി സാറിന്റെ പുത്രനും ക്നാനായ റീജിയൻ ഫാമിലി കമ്മീഷൻ ചെയർമാനായ ടോണി പുല്ലാപ്പള്ളി പ്രവർത്തിക്കും.

         ഈ മഹാ സംഗമത്തിന്റെ ഫുഡ് കമ്മറ്റി ചെർമാനായി പുന്നത്തുറ പഴയപള്ളി കെ സി വൈ എൽ - സജീവ പ്രവർത്തകനായിരുന്ന, ചിക്കാഗോ കെ സി എസിന്റെ മുൻ ട്രഷർ ജസ്റ്റിൻ തേങ്ങാനാട്ടും, വാകാത്തനം കെ സി വൈ എൽ, പഴയകാല ഭാരവാഹിയായിരുന്ന ജോൺസൻ കൂവക്കട കൺവീനർ ആയും പ്രവർത്തിക്കും.

            അരീക്കര കെ സി വൈ എൽ സെക്രട്ടറിയായി ശ്രേദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച് , പിന്നീട് ചിക്കാഗോ യൂവജനവേദിയെ അമേരിക്കയിൽ ശ്രദ്ധിക്കപ്പെടുന്ന സംഘടനയായി മാറ്റി പ്രവർത്തന പരിചയം തെളിയിച്ച അരുൺ നെല്ലാമറ്റമാണ് നവ മാധ്യമങ്ങൾ അഥവാ സോഷ്യൽ മീഡിയ ചെയർമാൻ, ഒപ്പം കൈപ്പുഴ ഫൊറോനാപ്പള്ളിയിൽ നിന്നെത്തി ചിക്കാഗോ യൂവജനവേദി, കെ സി സി എൻ എ നാഷണൽ കൗൺസിൽ അംഗം എന്ന നിലയിൽ പ്രവർത്തിച്ച എബിൻ കുളത്തിൽകരോട്ട് സോഷ്യൽ മീഡിയ കമ്മറ്റിയുടെ കൺവീനർ ആയി പ്രവർത്തിക്കുന്നു.

       കെ സി വൈ എൽ എന്നത് ഒരു വികാരമാണ്. അതിൽ പ്രവർത്തിച്ചവർക്ക് അത് സിരകളിലെ ആവേശമാണ്. ചരിത്രത്തിൽ ആദ്യമായി 50 വര്ഷത്തെ പ്രേവർത്തകരെ വരവേൽക്കാൻ സാധിക്കുക എന്നത് ഒരു ക്‌നാനായ സംസ്കാരത്തിൽ വരുന്നവർക്ക് ഒരു പ്രേചോദനമാണ് എന്ന് കമ്മറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു.



Latest

Copyrights@2016.