oceana

അഖില ന്യൂസിലാന്റ് വടംവലി മത്സരത്തില്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ജേതാക്കള്‍.

Tiju Kannampally  ,  2019-10-01 01:05:48amm

അഖില ന്യൂസിലാന്റ് വടംവലി മത്സരത്തില്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ജേതാക്കള്‍.
ഓക്ക്‌ലാന്‍ഡ്: നോര്‍ത്ത് ഷോര്‍ മലയാളി അസോസിയേഷന്റെ ഒണാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട വടംവലി മത്സരത്തില്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ന്യൂസിലാന്റ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ന്യൂസിലാന്റിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ഹാമില്‍ടണ്‍ കിംഗ്‌സിനെ തകര്‍ത്തു കൊണ്ടാണ് ഫൈനലില്‍ ടീം ക്‌നാനായ വിജയകൊടി പാറിച്ചത്. മാത്യൂസ് ബിജു കാവനാല്‍ ക്യാപ്റ്റനായ ടീമില്‍ സ്റ്റീഫന്‍ കല്ലടയില്‍, ജിന്‍സ് എടപ്പാറയില്‍, ജിതിന്‍ ഉറുമ്പില്‍, ജോയല്‍ തേക്കുംകാട്ടില്‍, ജോബിന്‍ മാങ്കോട്ടില്‍, ഗ്ലാക്‌സണ്‍ ആലപ്പാട്ട്, എബിന്‍ പഴുക്കായില്‍, ഡോണ്‍ പതിപ്ലാക്കില്‍ എന്നിവര്‍ ടീം അംഗങ്ങളായിരുന്നു. ജോബി എറികാട്ട്, ജിമ്മി പുളിക്കല്‍, ജോഷന്‍ പുളിക്കിയില്‍ എന്നിവര്‍ ടിം കോര്‍ഡിനേറ്റര്‍മാരായിരുന്നു. അറേന്‍ജഡ് മാരിയേജ് റെസ്‌റ്റോറന്റ് ഗ്രൂപ്പ്, ട്രാവല്‍ എംബസി, AAA ജോണ്‍, KTM Trading carport Company, അജാക്‌സ് ഐ.ടി & പ്രിന്റ്‌റിംഗ്, എന്നിവര്‍ ടീം ക്‌നാനായുടെ സ്‌പോണ്‍സര്‍മാരായിരുന്നു. നോര്‍ത്ത് ഷോര്‍ മലയാളി സമാജം പ്രസിഡന്റ് ഷിനോ ഒഴുകയിലിന്റെ നേതൃത്വത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മൂന്നാം സ്ഥാനം ഓക്‌ലാന്‍ഡ് വാരിയേഴ്‌സ് കരസ്ഥമാക്കി.

Latest

Copyrights@2016.