america

കെ.സി.വൈ.എല്‍ ഗോള്‍ഡന്‍ ജൂബിലി ഗ്ലോബല്‍ മീറ്റ് രജിസ്‌ട്രേഷന്‍ തുടക്കമായി

Tiju Kannampally  ,  2019-09-30 10:16:43pmm

ഗോള്‍ഡന്‍ ജൂബിലി ഗ്ലോബല്‍ മീറ്റ് രജിസ്‌ട്രേഷന്‍ തുടക്കമായി
കോട്ടയം: നവംബര്‍ 1,2,3 തീയതികളില്‍ ചിക്കാഗോയില്‍ വെച്ച് നടത്തപ്പെടുന്ന മുന്‍കാല കെ.സി.വൈ.എല്‍ പ്രവര്‍ത്തകരുടെ സംഗമമായ ഗോള്‍ഡന്‍ ജൂബിലി ഗ്ലോബല്‍ മീറ്റിന്റെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചെയ്തു. കോട്ടയം തൂവാനീസ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ മുന്‍ കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റും കടുത്തുരുത്തി മുന്‍ എം.എല്‍.എയുമായ സ്റ്റീഫന്‍ ജോര്‍ജ്ജിൽ നിന്നും adyathe രജിസ്‌ട്രേഷന്‍ ഫോം ഏറ്റു വാങ്ങി അതിരൂപതാ വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ടില്‍  കിക്കോഫ് നിര്‍വഹിച്ചു. ഷിനോ കുന്നപ്പള്ളി, സൈമണ്‍ ആറുപറയില്‍,സ്റ്റീഫന്‍ ചെട്ടിക്കെത്തോട്ടത്തില്‍, സ്റ്റീഫന്‍ കുന്നുംപുറം, ജോണ്‍ അരയത്ത്, റെനി അരയത്ത്, ജോമി കൈപ്പറെട്ട്, ഷൈജി ഓട്ടപ്പള്ളീല്‍, ജേക്കബ് വാണിയംപുരയടത്തില്‍, ക്രിസ്റ്റി പടപുരയ്ക്കല്‍, ബിബീഷ് ഒാലിക്കമുറി എന്നിവരടക്കമുള്ള കെ.സി.വൈ.എല്‍ മുന്‍ അതിരൂപത ഭാരവാഹികളും നിലവിലെ അതിരൂപത സമിതി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. നവംബര്‍ ഒന്നു മുതല്‍ മൂന്ന് വരെ നടത്തപ്പെടുന്ന ഗ്ലോബല്‍ മീറ്റിലേക്ക് മുന്‍കാല കെ.സി.വൈ.എല്‍ ഭാരവാഹികളോടൊപ്പം പഴയ കെ.സി.വൈ.എല്‍ പ്രവര്‍ത്തകരുടെ ഒത്തുച്ചേരലും ചടങ്ങിന് മാറ്റ് കൂട്ടുമെന്ന് രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ സൈമണ്‍ ആറുപറയില്‍ കൂട്ടിച്ചേര്‍ത്തു.

Latest

Copyrights@2016.