america

കെ സി വൈ എൽ ‘തലമുറകളുടെ സംഗമം’ ചിക്കാഗോയിൽ കിക്കോഫ് നിർവഹിച്ചു.

Saju Kannampally  ,  2019-09-30 08:32:47amm സ്റ്റീഫൻ ചൊള്ളമ്പേൽ

 

കെ സി വൈ എൽ ‘തലമുറകളുടെ സംഗമം’ ചിക്കാഗോയിൽ  കിക്കോഫ് നിർവഹിച്ചു.
ചിക്കാഗോ:
1969 ല്‍ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ യുവജന സംഘടനയായ കെ.സി.വൈ.എല്‍-ന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുന്‍കാല കെ.സി.വൈ.എല്‍ പ്രവര്‍ത്തക ഒരുമിക്കുന്ന തലമുറകളുടെ  സംഗമം എന്ന പേരില്‍  ചിക്കാഗോയി വച്ച്‌ നടത്തുന്ന സംഗമത്തിന്റെ  നിർവഹിച്ചു. 
കെ.സി.വൈ.എല്‍. സംഘടനയിലൂടെ കടന്നുപോയി ഇന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്ന മുന്‍ കെ.സി.വൈ.എല്‍ അംഗങ്ങളുടെ ഗ്ലോബല്‍ മീറ്റ്‌ നവംബര്‍ 1, 2, 3 തീയതികളില്‍ ചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തപ്പെടുന്നത്. ഇതിന്റെ കിക്കോഫ് സെപ്തംബർ 29 ന് ഞായറാഴ്ച ഉച്ചക്ക് സെ.മേരീസ് പള്ളി ഹാളിൽ വച്ച്
സാമൂഹ്യ പ്രവർത്തകനും ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് അലുമിനി പ്രസിഡന്റുമായ  ശ്രീ .ഫ്രാൻസിസ് കിഴക്കേകുറ്റിൽ നിന്നും ചെക്ക് സ്വീകരിച്ചുകൊണ്ട് സെ.മേരീസ് ഇടവക വികാരി മോൺസിഞ്ഞോർ തോമസ് മുളവനാൽ നിർവഹിച്ചു. കെ.സി.വൈ.എല്‍ തുടങ്ങിയ കാലം മുതല്‍ സംഘടനയിൽ പ്രവർത്തിച്ചിട്ടുള്ള നിരവധി പേർ തദവസരത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. അഭിവന്ദ്യ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ ഉദ്‌ഘാടനം ചെയ്യുന്ന ഈ ഗ്ലോബൽ സംഗമത്തില്‍ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ശ്രീ സിറിയക് ജോസഫ്. , തോമസ്‌ ചാഴികാടന്‍ എം.പി, സ്റ്റീഫന്‍ ജോര്‍ജ്‌ എക്‌സ്‌-എം.എല്‍., ക്‌നാനായ വികാരി ജനറാള്‍മാര്‍, ആഗോള ക്‌നാനായ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സാന്നിധ്യമരുളും. 
അതുപോലെ തന്നെ കെ.സി.വൈ.എല്‍ സംഘടനയിലൂടെ വളര്‍ന്നു ഇന്ന്‌ ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന വിവിധ ക്‌നാനായ അല്‍മായ സംഘടനാ നേതാക്കളുൾപ്പെടെ ‍, നാട്ടിലും വിദേശത്തുമുള്ള കെ.സി.വൈ.എല്‍ മുന്‍ അതിരൂപത ഫൊറോനാ യൂണിറ്റ്‌ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
പൊതുസമ്മേളനങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, പഴയ ബാച്ച്‌ സംഗമങ്ങള്‍, പാനല്‍ ഡിസ്‌കഷനുകള്‍, കെ.സി.വൈ.എല്‍ ചരിത്ര അവതരണങ്ങള്‍ തുടങ്ങി സംഗമത്തില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും തങ്ങളുടെ കെ.സി.വൈ.എല്‍ പ്രവര്‍ത്തന കാലഘട്ടത്തിലേക്ക്‌ തിരികെ പോകുന്നതിനുള്ള ഒരു അവസരം ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ്‌ സംഘാടകര്‍ ഈ പരിപാടികള്‍ അണിയിച്ചൊരുക്കുന്നത്‌.
സംഗമത്തിന്റെ വിവിധ പരിപാടികള്‍ ഭംഗിയായി ഒരുക്കുന്നതിന്‌ വിവിധ കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.
കെ സി എസ് പ്രെസിഡൻറ് ഷിജു ചിറയത്തിൽ, ഫാ ബീൻസ് ചേത്തലിൽ, സാജു കണ്ണമ്പള്ളി, ദീപാ മടയനകാവിൽ, ലിൻസൺ കൈതമല, ബിജു കെ ലൂക്കോസ്, സ്റ്റീഫൻ കിഴക്കേക്കുറ്റ്‌, ജസ്റ്റിൻ തെങ്ങനാട്ട്, സാബു നെടുവീട്ടിൽ, മാത്യു തട്ടാമറ്റം,ജോണിക്കുട്ടി പിള്ളവീട്ടിൽ, റ്റാജു കണ്ടാരപ്പള്ളിൽ, റൊണാൾഡ്‌ പൂക്കുമ്പേൽ, സിബി കൈതക്കത്തൊട്ടി,  അജോമോൻ പൂത്തുറയിൽ, സഞ്ജു പുളിക്കത്തൊട്ടി, ലിൻസ് താന്നിച്ചുവട്ടിൽ, ആൽവിൻ പിണറ്കയിൽ, ക്രിസ് കട്ടപ്പുറം, ജീവൻ തൊട്ടികാട്ട്, സിനി നെടുംതുരുത്തിയിൽ, ജോൺ പാട്ടപ്പതി, സണ്ണി മേലേടം, ഷിനു ഇല്ലിക്കൽ എന്നിവർ  കിക്കോഫ് പരിപാടിക്ക് പങ്കെടുക്കുകയും, നേത്യത്വം നൽകുകയും ചെയ്തു. 

ചിക്കാഗോ:1969 ല്‍ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ യുവജന സംഘടനയായ കെ.സി.വൈ.എല്‍-ന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുന്‍കാല കെ.സി.വൈ.എല്‍ പ്രവര്‍ത്തക ഒരുമിക്കുന്ന തലമുറകളുടെ  സംഗമം എന്ന പേരില്‍  ചിക്കാഗോയി വച്ച്‌ നടത്തുന്ന സംഗമത്തിന്റെ കിക്കോഫ് നിർവഹിച്ചു. 

കെ.സി.വൈ.എല്‍. സംഘടനയിലൂടെ കടന്നുപോയി ഇന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്ന മുന്‍ കെ.സി.വൈ.എല്‍ അംഗങ്ങളുടെ ഗ്ലോബല്‍ മീറ്റ്‌ നവംബര്‍ 1, 2, 3 തീയതികളില്‍ ചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തപ്പെടുന്നത്. ഇതിന്റെ കിക്കോഫ് സെപ്തംബർ 29 ന് ഞായറാഴ്ച ഉച്ചക്ക് സെ.മേരീസ് പള്ളി ഹാളിൽ വച്ച്

സാമൂഹ്യ പ്രവർത്തകനും ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് അലുമിനി പ്രസിഡന്റുമായ  ശ്രീ .ഫ്രാൻസിസ് കിഴക്കേകുറ്റിൽ നിന്നും ചെക്ക് സ്വീകരിച്ചുകൊണ്ട് സെ.മേരീസ് ഇടവക വികാരി മോൺസിഞ്ഞോർ തോമസ് മുളവനാൽ നിർവഹിച്ചു. കെ.സി.വൈ.എല്‍ തുടങ്ങിയ കാലം മുതല്‍ സംഘടനയിൽ പ്രവർത്തിച്ചിട്ടുള്ള നിരവധി പേർ തദവസരത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. അഭിവന്ദ്യ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ ഉദ്‌ഘാടനം ചെയ്യുന്ന ഈ ഗ്ലോബൽ സംഗമത്തില്‍ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ശ്രീ സിറിയക് ജോസഫ്. , തോമസ്‌ ചാഴികാടന്‍ എം.പി, സ്റ്റീഫന്‍ ജോര്‍ജ്‌ എക്‌സ്‌-എം.എല്‍.,കെ സി സി എൻ എ പ്രെസിഡൻറ് അലക്സ് മഠത്തിൽതാഴെ , ക്‌നാനായ വികാരി ജനറാള്‍മാര്‍, ആഗോള ക്‌നാനായ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സാന്നിധ്യമരുളും. 

അതുപോലെ തന്നെ കെ.സി.വൈ.എല്‍ സംഘടനയിലൂടെ വളര്‍ന്നു ഇന്ന്‌ ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന വിവിധ ക്‌നാനായ അല്‍മായ സംഘടനാ നേതാക്കളുൾപ്പെടെ ‍, നാട്ടിലും വിദേശത്തുമുള്ള കെ.സി.വൈ.എല്‍ മുന്‍ അതിരൂപത ഫൊറോനാ യൂണിറ്റ്‌ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

പൊതുസമ്മേളനങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, പഴയ ബാച്ച്‌ സംഗമങ്ങള്‍, പാനല്‍ ഡിസ്‌കഷനുകള്‍, കെ.സി.വൈ.എല്‍ ചരിത്ര അവതരണങ്ങള്‍ തുടങ്ങി സംഗമത്തില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും തങ്ങളുടെ കെ.സി.വൈ.എല്‍ പ്രവര്‍ത്തന കാലഘട്ടത്തിലേക്ക്‌ തിരികെ പോകുന്നതിനുള്ള ഒരു അവസരം ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ്‌ സംഘാടകര്‍ ഈ പരിപാടികള്‍ അണിയിച്ചൊരുക്കുന്നത്‌.

സംഗമത്തിന്റെ വിവിധ പരിപാടികള്‍ ഭംഗിയായി ഒരുക്കുന്നതിന്‌ വിവിധ കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

കെ സി എസ് പ്രെസിഡൻറ് ഷിജു ചിറയത്തിൽ, ഫാ ബീൻസ് ചേത്തലിൽ, സാജു കണ്ണമ്പള്ളി, ദീപാ മടയനകാവിൽ, ലിൻസൺ കൈതമല, ബിജു കെ ലൂക്കോസ്, സ്റ്റീഫൻ കിഴക്കേക്കുറ്റ്‌, ജസ്റ്റിൻ തെങ്ങനാട്ട്, സാബു നെടുവീട്ടിൽ, മാത്യു തട്ടാമറ്റം,ജോണിക്കുട്ടി പിള്ളവീട്ടിൽ, റ്റാജു കണ്ടാരപ്പള്ളിൽ, റൊണാൾഡ്‌ പൂക്കുമ്പേൽ, സിബി കൈതക്കത്തൊട്ടി,  അജോമോൻ പൂത്തുറയിൽ, സഞ്ജു പുളിക്കത്തൊട്ടി, ലിൻസ് താന്നിച്ചുവട്ടിൽ, ആൽവിൻ പിണറ്കയിൽ, ക്രിസ് കട്ടപ്പുറം, ജീവൻ തൊട്ടികാട്ട്, സിനി നെടുംതുരുത്തിയിൽ, ജോൺ പാട്ടപ്പതി,സ്റ്റീഫൻ ചൊള്ളമ്പേൽ, സണ്ണി മേലേടം, ഷിനു ഇല്ലിക്കൽ, മാത്യു മാപ്പിളേട്ട് . എന്നിവർ  കിക്കോഫ് പരിപാടിക്ക് പങ്കെടുക്കുകയും, നേത്യത്വം നൽകുകയും ചെയ്തു. 

 



Latest

Copyrights@2016.