oceana

മെൽബൺ ക്നാനായ കാത്തലിക് മിഷനിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാൾ പ്രൗഢഗംഭീരമായി ആഘോഷിച്ചു.

Tiju Kannampally  ,  2019-09-27 10:54:28pmm

 

മെൽബൺ ക്നാനായ കാത്തലിക് മിഷനിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാൾ പ്രൗഢഗംഭീരമായി ആഘോഷിച്ചു.
സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബൺ,  സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാൾ പ്രൗഢ ഗംഭീരമായി 2019 സെപ്റ്റംബർ 22 ന് സെന്റ് മാത്യൂസ് ചർച് ഫോക്നറിൽ വെച്ച് ആഘോഷിച്ചു.
സെപ്റ്റംബർ 15 നു ചാപ്ലയിൻ ഫാ. പ്രിൻസ് തൈപുരയിടത്തിലിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റും  ഫാ. റോജൻ VC നയിച്ച കുടുംബ നവീകരണ ധ്യാനവും നടത്തപ്പെടുകയും ചെയ്തു. തുടർന്ന് സെപ്റ്റംബർ 22  ഞായറാഴ്ച  ആഘോഷമായ ദിവ്യബലിയോടെ തിരുനാൾ കൊണ്ടാടുകയും ചെയ്തു. ക്നാനായക്കാരുടെ അഭിമാനവും കോട്ടയം അതിരൂപതയുടെ സഹായമെത്രാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ  മുഖ്യ കാർമ്മികനായിരുന്ന തിരുന്നാൾ കുർബ്ബാനയ്ക്ക് മുൻ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ സഹകാർമ്മികനായിരുന്നു. അതോടൊപ്പം തന്നെ ക്നാനായ മിഷനിലെ പന്ത്രെണ്ട്‌ കുട്ടികളുടെ ആദ്യ കുർബ്ബാന സ്വീകരണവും നടന്നു. ക്നാനായ മിഷന്റെ സെന്റ് മേരിസ് ഗായകസംഘം  ആഘോഷമായ പാട്ടു കുർബ്ബാന ഭക്തി സാന്ദ്രമാക്കി. മുപ്പത്തിയേഴ് യുവജനങ്ങൾ പ്രെസുദേന്തിമാരായ  തിരുന്നാൾ മറ്റു യുവജനങ്ങൾക്ക്‌ ഒരു മാതൃകയാണെന്ന് മാർ ജോസഫ് പണ്ടാരശ്ശേരിൽ ആമുഖപ്രസംഗത്തിൽ സൂചിപ്പിച്ചു. സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ വളർച്ചക്ക് മറ്റൊരു നാഴിക കല്ല് സമ്മാനിച്ച് കൊണ്ട് ഇടവകയായി ഉയർത്തിക്കൊണ്ടുള്ള മെൽബൺ സിറോമലബാർ രൂപത മെത്രാൻ മാർ ബോസ്കോ പുത്തൂരും ചാൻസലർ ഫാ. മാത്യു കൊച്ചുപുരക്കലും ഒപ്പിട്ട ഡിക്രീ വിശുദ്ധ കുർബ്ബാന മദ്ധ്യേ ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ വായിച്ചു. 
തിരുനാൾ കുർബാനക്ക് ശേഷം നടന്ന വർണ്ണനിർഭരമായ  തിരുനാൾ പ്രദക്ഷണത്തിന് നൂറ്  കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. മിഷ്യൻ ലീഗിലെ കുട്ടികൾ പേപ്പൽ പതാകകൾ ഏന്തിയും മെൽബണിലെ ക്നാനായ കത്തോലിക്കാ വിമൻസ് അസോസിയേഷനിലെ അംഗങ്ങളുടെ നേതൃത്വത്തിൽ വനിതകൾ  മുത്തുകുടകളേന്തിയും അണിനിരന്നു. മാതാവിന്റെയും യൗസേപ്പിതാവിൻറെയും  തിരുസ്വരൂപങ്ങളും  ബീറ്റ്‌സ് ബൈ സെൻറ് മേരിസിന്റെ ചെണ്ടമേളവും  നാസിക്‌ഡോളും പ്രദക്ഷണത്തിനു  വർണപ്പകിട്ടേകി.
തിരുന്നാൾ പ്രദക്ഷണത്തിനു ശേഷം, വിശുദ്ധ കുർബ്ബാനയുടെ വാഴ്വും അടുത്ത വർഷത്തെ തിരുന്നാൾ ഏറ്റെടുത്തു നടത്താൻ തയ്യാറായ മെൽബൺ ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷനിലെ വനിതകളുടെ പ്രെസുദേന്തി വാഴ്ചയും നടത്തപ്പെട്ടു. പള്ളിമുറ്റത്ത് നടത്തപ്പെട്ട മെൽബൺ കെ.സി.വൈ.എൽ ഫ്ലാഷ് മോബ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
പിന്നീട്, പാരിഷ് ഹാളിൽ വെച്ച് അഭിവന്ദ്യ പിതാവിന് സ്വീകരണം നൽകുകയും ആദ്യകുർബ്ബാന സ്വീകരിച്ച കുട്ടികൾ കേക്ക് മുറിച് അവരുടെ സന്തോഷം പങ്കിടുകയും ചെയ്തു. മെൽബൺ സിറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ, വികാർ ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ മാത്യു കൊച്ചുപുരക്കൽ, ഫാ. വർഗീസ്, ഫാ. ജോസി എന്നിവർ സന്നിഹിതരായിരുന്നു. വിവിധ കൂടാരയോഗങ്ങൾ നടത്തിയ വർണ്ണപ്പകിട്ടാർന്ന കലാപരിപാടികൾ തിരുന്നാളിന്  മാറ്റു കൂട്ടി.  തദവസരത്തിൽ, ഓഗസ്റ്റ്  മാസത്തിൽ നടത്തപ്പെട്ട ബൈബിൾ കലോത്സവത്തിന്റെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും  ഓവർ ഓൾ ചാമ്പ്യൻഷിപ്പിന് അർഹനായ ജോഷ്വ അനീഷ് കാപ്പിൽ ഏവരുടേയും  പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. സമ്മാനത്തിന് അർഹരായവരെയും കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും അഭിവന്ദ്യ പിതാക്കന്മാർ അനുമോദിച്ചു.
ക്നാനായ മിഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹം സ്വീകരിക്കുവാനും ദൈവ സ്നേഹത്തിൽ വളരുവാനും എത്തിച്ചേർന്ന എല്ലാ വിശ്വാസികളെയും തിരുന്നാളിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും  മിഷന്റെ ചാപ്ലിൻ റവ. ഫാദർ പ്രിൻസ് തൈപുരയിടത്തിൽ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
കൈക്കാരന്മാർ, തിരുന്നാൾ കമ്മിറ്റി അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ ഭക്ത സംഘടനകളുടെ ഭാരവാഹികൾ, തിരുന്നാൾ പ്രേസുദേന്തിമാരായ 37 യുവജനങ്ങൾ  എന്നിവർ  പരിപാടികൾക്ക് നേതൃത്വം നൽകി .

മെൽബൺ:സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാൾ പ്രൗഢഗംഭീരമായി 2019 സെപ്റ്റംബർ 22 ന് സെന്റ് മാത്യൂസ് ചർച് ഫോക്നറിൽ വെച്ച് ആഘോഷിച്ചു.സെപ്റ്റംബർ 15 നു ചാപ്ലയിൻ ഫാ. പ്രിൻസ് തൈപുരയിടത്തിലിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റും  ഫാ. റോജൻ VC നയിച്ച കുടുംബ നവീകരണ ധ്യാനവും നടത്തപ്പെടുകയും ചെയ്തു. തുടർന്ന് സെപ്റ്റംബർ 22  ഞായറാഴ്ച  ആഘോഷമായ ദിവ്യബലിയോടെ തിരുനാൾ കൊണ്ടാടുകയും ചെയ്തു. ക്നാനായക്കാരുടെ അഭിമാനവും കോട്ടയം അതിരൂപതയുടെ സഹായമെത്രാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ  മുഖ്യ കാർമ്മികനായിരുന്ന തിരുന്നാൾ കുർബ്ബാനയ്ക്ക് മുൻ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ സഹകാർമ്മികനായിരുന്നു. അതോടൊപ്പം തന്നെ ക്നാനായ മിഷനിലെ പന്ത്രെണ്ട്‌ കുട്ടികളുടെ ആദ്യ കുർബ്ബാന സ്വീകരണവും നടന്നു. ക്നാനായ മിഷന്റെ സെന്റ് മേരിസ് ഗായകസംഘം  ആഘോഷമായ പാട്ടു കുർബ്ബാന ഭക്തി സാന്ദ്രമാക്കി. മുപ്പത്തിയേഴ് യുവജനങ്ങൾ പ്രെസുദേന്തിമാരായ  തിരുന്നാൾ മറ്റു യുവജനങ്ങൾക്ക്‌ ഒരു മാതൃകയാണെന്ന് മാർ ജോസഫ് പണ്ടാരശ്ശേരിൽ ആമുഖപ്രസംഗത്തിൽ സൂചിപ്പിച്ചു. സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ വളർച്ചക്ക് മറ്റൊരു നാഴിക കല്ല് സമ്മാനിച്ച് കൊണ്ട് ഇടവകയായി ഉയർത്തിക്കൊണ്ടുള്ള മെൽബൺ സിറോമലബാർ രൂപത മെത്രാൻ മാർ ബോസ്കോ പുത്തൂരും ചാൻസലർ ഫാ. മാത്യു കൊച്ചുപുരക്കലും ഒപ്പിട്ട ഡിക്രീ വിശുദ്ധ കുർബ്ബാന മദ്ധ്യേ ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ വായിച്ചു. 

 

തിരുനാൾ കുർബാനക്ക് ശേഷം നടന്ന വർണ്ണനിർഭരമായ  തിരുനാൾ പ്രദക്ഷണത്തിന് നൂറ്  കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. മിഷ്യൻ ലീഗിലെ കുട്ടികൾ പേപ്പൽ പതാകകൾ ഏന്തിയും മെൽബണിലെ ക്നാനായ കത്തോലിക്കാ വിമൻസ് അസോസിയേഷനിലെ അംഗങ്ങളുടെ നേതൃത്വത്തിൽ വനിതകൾ  മുത്തുകുടകളേന്തിയും അണിനിരന്നു. മാതാവിന്റെയും യൗസേപ്പിതാവിൻറെയും  തിരുസ്വരൂപങ്ങളും  ബീറ്റ്‌സ് ബൈ സെൻറ് മേരിസിന്റെ ചെണ്ടമേളവും  നാസിക്‌ഡോളും പ്രദക്ഷണത്തിനു  വർണപ്പകിട്ടേകി.തിരുന്നാൾ പ്രദക്ഷണത്തിനു ശേഷം, വിശുദ്ധ കുർബ്ബാനയുടെ വാഴ്വും അടുത്ത വർഷത്തെ തിരുന്നാൾ ഏറ്റെടുത്തു നടത്താൻ തയ്യാറായ മെൽബൺ ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷനിലെ വനിതകളുടെ പ്രെസുദേന്തി വാഴ്ചയും നടത്തപ്പെട്ടു. പള്ളിമുറ്റത്ത് നടത്തപ്പെട്ട മെൽബൺ കെ.സി.വൈ.എൽ ഫ്ലാഷ് മോബ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

 

പിന്നീട്, പാരിഷ് ഹാളിൽ വെച്ച് അഭിവന്ദ്യ പിതാവിന് സ്വീകരണം നൽകുകയും ആദ്യകുർബ്ബാന സ്വീകരിച്ച കുട്ടികൾ കേക്ക് മുറിച് അവരുടെ സന്തോഷം പങ്കിടുകയും ചെയ്തു. മെൽബൺ സിറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ, വികാർ ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ മാത്യു കൊച്ചുപുരക്കൽ, ഫാ. വർഗീസ്, ഫാ. ജോസി എന്നിവർ സന്നിഹിതരായിരുന്നു. വിവിധ കൂടാരയോഗങ്ങൾ നടത്തിയ വർണ്ണപ്പകിട്ടാർന്ന കലാപരിപാടികൾ തിരുന്നാളിന്  മാറ്റു കൂട്ടി.  തദവസരത്തിൽ, ഓഗസ്റ്റ്  മാസത്തിൽ നടത്തപ്പെട്ട ബൈബിൾ കലോത്സവത്തിന്റെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും  ഓവർ ഓൾ ചാമ്പ്യൻഷിപ്പിന് അർഹനായ ജോഷ്വ അനീഷ് കാപ്പിൽ ഏവരുടേയും  പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. സമ്മാനത്തിന് അർഹരായവരെയും കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും അഭിവന്ദ്യ പിതാക്കന്മാർ അനുമോദിച്ചു.

 

ക്നാനായ മിഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹം സ്വീകരിക്കുവാനും ദൈവ സ്നേഹത്തിൽ വളരുവാനും എത്തിച്ചേർന്ന എല്ലാ വിശ്വാസികളെയും തിരുന്നാളിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും  മിഷന്റെ ചാപ്ലിൻ റവ. ഫാദർ പ്രിൻസ് തൈപുരയിടത്തിൽ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.കൈക്കാരന്മാർ, തിരുന്നാൾ കമ്മിറ്റി അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ ഭക്ത സംഘടനകളുടെ ഭാരവാഹികൾ, തിരുന്നാൾ പ്രേസുദേന്തിമാരായ 37 യുവജനങ്ങൾ  എന്നിവർ  പരിപാടികൾക്ക് നേതൃത്വം നൽകി .

 Latest

Copyrights@2016.