america

കെ സി വൈ എൽ ചിക്കാഗോ സംഗമത്തിന് വികാരി ജനറാളുമാർ പങ്കെടുക്കും.

Tiju Kannampally  ,  2019-09-27 02:00:49amm സ്റ്റീഫൻ ചൊള്ളംമ്പേൽ

 

കെ സി വൈ എൽ ചിക്കാഗോ സംഗമത്തിന് വികാരി ജനറാളുമാർ പങ്കെടുക്കും.
ചിക്കാഗോ : കെ സി വൈ എൽ സംഘടനയുടെ 50 വർഷം പൂർത്തിയാകുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചിക്കാഗോയിൽ വച്ച് മുന്ന് ദിവസം നീണ്ടു നിൽക്കുന്ന പൂർവ കാല കെ സി വൈ എൽ പ്രവർത്തകരുടെ സംഗമത്തിൽ , കെ സി വൈ എൽ മലബാർ  റീജിയൺ മുൻ ചാപ്ലിനും കോട്ടയം അതിരൂപത വികാരി ജനറാളുംമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കോട്ടയം ക്രിസ്തുരാജ് പള്ളി കെ സി വൈ എൽ മുൻ ചാപ്ലിനും നോർത്ത് അമേരിക്കൻ ക്നാനായ റീജിയൺ വികാരി ജനറൽളുംമായ ഫാ. തോമസ് മുളവനാൽ, കടുത്തുരുത്തി/ പടമുഖം ഫൊറോന മുൻ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വികാരി ജനറാളുംമായ ഫാ.സജി മലയിൽപുത്തൻപുര,
കെ സി വൈ എൽ അതിരൂപത മുൻ ചാപ്ലിനായി സേവനമനുഷ്ഠിച്ചിട്ടുള്ള കാനഡയിലെ മിസ്സിസ്സാഗാ സീറോ മലബാർ രൂപത വികാരി ജനറാൾ ഫാ. പത്രോസ് ചമ്പക്കര എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ചിക്കാഗോയിലെ ക്‌നാനായ സാമുദായം ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്ന തലമുറകളുടെ ഈ സംഗമത്തിന് വിവിധ കമ്മറ്റികൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ തുടർന്നു.  ഈ ക്നാനായ കൂട്ടായ്മ ചരിത്ര താളുകളിലാക്കാൻ ഏവരും കൈകോർക്കണമെന്ന് ആഘോഷങ്ങളുടെ ജനറൽ കോഡിനേറ്റർസ് ചുമതല വഹിക്കുന്ന
 ഫാ.ബീൻസ് ചേത്തലിൽ അറിയിച്ചു.
സ്റ്റീഫൻ ചൊള്ളംമ്പേൽ  (പി.ആർ.ഒ)

ചിക്കാഗോ : കെ സി വൈ എൽ സംഘടനയുടെ 50 വർഷം പൂർത്തിയാകുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചിക്കാഗോയിൽ വച്ച് മുന്ന് ദിവസം നീണ്ടു നിൽക്കുന്ന പൂർവ കാല കെ സി വൈ എൽ പ്രവർത്തകരുടെ സംഗമത്തിൽ , കെ സി വൈ എൽ മലബാർ  റീജിയൺ മുൻ ചാപ്ലിനും കോട്ടയം അതിരൂപത വികാരി ജനറാളുംമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കോട്ടയം ക്രിസ്തുരാജ് പള്ളി കെ സി വൈ എൽ മുൻ ചാപ്ലിനും നോർത്ത് അമേരിക്കൻ ക്നാനായ റീജിയൺ വികാരി ജനറൽളുംമായ ഫാ. തോമസ് മുളവനാൽ, കടുത്തുരുത്തി/ പടമുഖം ഫൊറോന മുൻ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വികാരി ജനറാളുംമായ ഫാ.സജി മലയിൽപുത്തൻപുര,

കെ സി വൈ എൽ അതിരൂപത മുൻ ചാപ്ലിനായി സേവനമനുഷ്ഠിച്ചിട്ടുള്ള കാനഡയിലെ മിസ്സിസ്സാഗാ സീറോ മലബാർ രൂപത വികാരി ജനറാൾ ഫാ. പത്രോസ് ചമ്പക്കര എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ചിക്കാഗോയിലെ ക്‌നാനായ സാമുദായം ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്ന തലമുറകളുടെ ഈ സംഗമത്തിന് വിവിധ കമ്മറ്റികൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ തുടർന്നു.  ഈ ക്നാനായ കൂട്ടായ്മ ചരിത്ര താളുകളിലാക്കാൻ ഏവരും കൈകോർക്കണമെന്ന് ആഘോഷങ്ങളുടെ ജനറൽ കോഡിനേറ്റർസ് ചുമതല വഹിക്കുന്ന ഫാ.ബീൻസ് ചേത്തലിൽ അറിയിച്ചു.

 

 

 



Latest

Copyrights@2016.