america

ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്‌കൂളില്‍ സ്മാര്‍ട്ട് റൂം ഉദ്ഘാടനം ചെയ്തു.

Editor  ,  2019-09-25 08:59:48pmm സ്റ്റീഫൻ ചൊള്ളംമ്പേൽ

 

ചിക്കാഗോ: മോർട്ടൺഗ്രോവ് സെന്റ് മേരീസ് മതബോധന സ്കൂൾ സ്മാർട്ട് ക്ലാസ്സിന്റെയും നവീകരിച്ച സ്റ്റാഫ് റൂമിന്റെയും വെഞ്ചരിപ്പ് കർമ്മം സെപ്റ്റംബർ 22 ന് ഞായറാഴ്ച പത്തുമണിക്കത്തെ വി.കുർബാനക്ക് ശേഷം ക്നാനായ റീജിയൺ വികാരി ജനറാൾ മോൺസിഞ്ഞോർ തോമസ് മുളവനാൽ നിർവഹിച്ചു . ദശവത്സരത്തിൽ സെന്റ് മേരീസ് ഇടവകയിലെ വിശ്വാസ പരിശീലനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി വേദപാഠത്തിന്റെ സ്റ്റാഫ് റൂം നവീകരിച്ചു. ക്ലാസ് റൂമുകളിലേക്ക് ടീച്ചേഴ്‌സ് ഡെസ്കുകൾ വാങ്ങുകയും പുതിയ സ്മാർട്ട് ക്ലാസ് നിർമ്മിക്കുകയും ചെയ്തു. സ്പെഷ്യൽ ക്ലാസുകൾ , ക്നാനായ ഹിസ്റ്ററി ക്ലാസുകൾ, സ്റ്റാഫ് മീറ്റിംഗുകൾ ,ടീച്ചേഴ്‌സ് ട്രെയിനിങ് ക്ലാസുകൾ തുടങ്ങിയ മേഖലകളിൽ ഇനിമുതൽ ഇവിടെ പരിശീലനം ലഭിക്കും. ആധുനിക രീതിയിലുള്ള projector സംവിധാനവും സൗണ്ട് സിസ്റ്റവും സ്മാർട്ട് റൂമിന്റെ പ്രത്യേകതയായിരിക്കും. സെന്റ് മേരീസ് മതബോധന സ്കൂൾ അധ്യാപകരും 
ചർച്ച് എക്സിക്യൂട്ടീവും സ്മാർട്ട് റൂം നവീകരിണത്തിന് വേണ്ട നേതൃത്വം നൽകി.  

ചിക്കാഗോ: മോർട്ടൺഗ്രോവ് സെന്റ് മേരീസ് മതബോധന സ്കൂൾ സ്മാർട്ട് ക്ലാസ്സിന്റെയും നവീകരിച്ച സ്റ്റാഫ് റൂമിന്റെയും വെഞ്ചരിപ്പ് കർമ്മം സെപ്റ്റംബർ 22 ന് ഞായറാഴ്ച പത്തുമണിക്കത്തെ വി.കുർബാനക്ക് ശേഷം ക്നാനായ റീജിയൺ വികാരി ജനറാൾ മോൺസിഞ്ഞോർ തോമസ് മുളവനാൽ നിർവഹിച്ചു . ദശവത്സരത്തിൽ സെന്റ് മേരീസ് ഇടവകയിലെ വിശ്വാസ പരിശീലനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി വേദപാഠത്തിന്റെ സ്റ്റാഫ് റൂം നവീകരിച്ചു. ക്ലാസ് റൂമുകളിലേക്ക് ടീച്ചേഴ്‌സ് ഡെസ്കുകൾ വാങ്ങുകയും പുതിയ സ്മാർട്ട് ക്ലാസ് നിർമ്മിക്കുകയും ചെയ്തു. സ്പെഷ്യൽ ക്ലാസുകൾ , ക്നാനായ ഹിസ്റ്ററി ക്ലാസുകൾ, സ്റ്റാഫ് മീറ്റിംഗുകൾ ,ടീച്ചേഴ്‌സ് ട്രെയിനിങ് ക്ലാസുകൾ തുടങ്ങിയ മേഖലകളിൽ ഇനിമുതൽ ഇവിടെ പരിശീലനം ലഭിക്കും. ആധുനിക രീതിയിലുള്ള projector സംവിധാനവും സൗണ്ട് സിസ്റ്റവും സ്മാർട്ട് റൂമിന്റെ പ്രത്യേകതയായിരിക്കും. സെന്റ് മേരീസ് മതബോധന സ്കൂൾ അധ്യാപകരും ചർച്ച് എക്സിക്യൂട്ടീവും സ്മാർട്ട് റൂം നവീകരിണത്തിന് വേണ്ട നേതൃത്വം നൽകി.  

 



Latest

Copyrights@2016.