india

ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി വാര്‍ഷികപൊതുയോഗം നടത്തി.

Tiju Kannampally  ,  2019-09-19 04:19:43amm

നീണ്ടൂര്‍: ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ്‌ ക്രെഡിറ്റ്‌ സൊസൈറ്റിയുടെ ഏഴാമത്‌ വാര്‍ഷികപൊതുയോഗം നീണ്ടൂര്‍ രാജമക്കള്‍ പാരീഷ്‌ ഹാളില്‍ നടത്തി. സൊസൈറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്‌ എക്‌സ്‌-എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. വൈസ്‌ ചെയര്‍മാന്‍ ബിനോയി ഇടയാടിയില്‍, ഡയറക്‌ടര്‍ തോമസ്‌ പീടികയില്‍, മാനേജിംഗ്‌ ഡയറക്‌ടര്‍ ഇന്‍ ചാര്‍ജ്‌ ജോസ്‌ പി. ജോര്‍ജ്‌ പാറടിയില്‍, ഓഡിറ്റര്‍ ജോസ്‌ മാവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. ഡയറക്‌ടര്‍മാരായ ജോയി തോമസ്‌ പുല്ലാനപ്പള്ളില്‍, ജില്‍മോന്‍ മഠത്തില്‍, തൊമ്മിക്കുഞ്ഞ്‌ വെട്ടിക്കാട്ട്‌, റ്റോമി കൊച്ചാനയില്‍, സൈമണ്‍ മണപ്പള്ളില്‍, ബേബി മുളവേലിപ്പുറത്ത്‌, സാബു കൂവക്കാട്ടില്‍, ജെയിംസ്‌ മലേപ്പറമ്പില്‍, ജോസ്‌ തൊട്ടിയില്‍, തോമസ്‌ ഇലയ്‌ക്കാട്ട്‌, റ്റോം കീപ്പാറയില്‍, സൈമണ്‍ പാഴുക്കുന്നേല്‍, സ്റ്റീഫന്‍ മൂരിക്കുന്നേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഏറ്റവും മികച്ച ശാഖയ്‌ക്കുള്ള അവാര്‍ഡുകള്‍ നേടിയ മാലക്കല്ല്‌, ഇരവിമംഗലം, കണ്ണങ്കര, കുറുമുള്ളൂര്‍, ഉഴവൂര്‍, പയ്യാവൂര്‍ ശാഖകള്‍ക്ക്‌ ട്രോഫിയും ഉപഹാരങ്ങളും സമ്മാനിച്ചു. കഴിഞ്ഞ എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌, എ വണ്‍ ഗ്രേഡ്‌ നേടിയ അംഗങ്ങളുടെ കുട്ടികള്‍ക്ക്‌ കാഷ്‌ അവാര്‍ഡും, ഉപഹാരങ്ങളും സമ്മാനിച്ചു



Latest

Copyrights@2016.