india

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമക്കേസുകളില്‍ വന്‍വര്‍ദ്ധന: ജസ്റ്റിസ്‌ പയസ്‌ കുര്യാക്കോസ്‌

Tiju Kannampally  ,  2019-09-18 12:29:08amm

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമക്കേസുകളില്‍ വന്‍വര്‍ദ്ധന: ജസ്റ്റിസ്‌ പയസ്‌ കുര്യാക്കോസ്‌
ഡൽഹി: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമക്കേസുകളില്‍ അടുത്ത നാളുകളിലായി വന്‍വര്‍ദ്ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌ എന്ന്‌ സിക്കിം ഹൈക്കോടതിയുടെ മുന്‍ ചീഫ്‌ ജസ്റ്റിസും മുന്‍ കേരള ലോകായുക്തയുമായിരുന്ന ജസ്റ്റിസ്‌ പയസ്‌ സി. കുര്യാക്കോസ്‌.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ പോക്‌സോ നിയമപ്രകാരം കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമക്കേസുകളില്‍ വന്‍വര്‍ദ്ധനവാണെന്നും, സര്‍ക്കാരും, ഇവിടുത്തെ നിയമ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്‌ വളരെ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി അഭിഭാഷകനായ ജോസ്‌ എബ്രാഹം പൂവത്തുംമൂട്ടിൽ , ഡോ. സണ്ണി ജോസഫും രചിച്ച, പൈഡിയ ബുക്ക്‌സ്‌ പ്രസിദ്ധീകരിച്ച “Sexual Abuse of Children: A Guide for Caring Adults” എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം, ജഡ്‌ജ്‌ പി. മോഹനദാസ്‌ ആദ്യപ്രതി ഏറ്റുവാങ്ങി. അഡ്വ. ഡി.ബി. ബിനു, ഡോ. ബിന്‍സ്‌ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.

Latest

Copyrights@2016.