america

കെ സി വൈ എൽ സുവർണ്ണ ജൂബിലി തലമുറകളുടെ സംഗമം പബ്ലിസിറ്റി കമ്മിറ്റി പ്രവർത്തനം സജീവമായി.

Saju Kannampally  ,  2019-09-17 10:22:32pmm മാത്യു തട്ടാമറ്റം

തലമുറകളുടെ സംഗമം പബ്ലിസിറ്റി കമ്മിറ്റി പ്രവർത്തനം സജീവമായി.   
ഷിക്കാഗോ: കെ സി വൈ എൽ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച്   ലോകമെമ്പാടുമുള്ള കെസിവൈഎല്ലിന്റെ മുൻ ഭാരവാഹികളുടെയും പ്രവർത്തകരുടെയും കൂട്ടായ്മയായ തലമുറകളുടെ സംഗമം എന്ന പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.  അമേരിക്കയിലെ ക്നാനായക്കാരുടെ തറവാട് എന്നറിയപ്പെടുന്ന ഷിക്കാഗോയിൽ ഈ വരുന്ന നവംബർ 1,2,3 തീയതികളിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ മാത്യു തട്ടാ മറ്റത്തിന്റെയും കൺവീനർ റ്റാജു  കണ്ടാരപ്പള്ളിയുടെയും  പി.ആർ.ഒ സ്റ്റീഫൻ ചൊള്ളമ്പേലിന്റെയും നേതൃത്വത്തിൽ  പ്രവർത്തനങ്ങൾ ക്രമീകരിച്ചു കൊണ്ടിരിക്കുന്നു.



Latest

Copyrights@2016.