america

ചിക്കാഗോ സെന്റ് മേരീസിൽ അധ്യാപകരെ ആദരിച്ചു .

Editor  ,  2019-09-17 09:03:12pmm സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)

മോർട്ടൺഗ്രോവ് : ദശവത്സരത്തിന്റെ നിറവിലെത്തിയിരിക്കുന്ന ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മുൻകാല അധ്യാപകരെ ആദരിച്ചു. ഇടവകയിലെ മതാധ്യാപക ദിനമായി ആചരിച്ച സെപ്റ്റംബർ 15 ഞായറാഴ്ചയാണ് അധ്യാപകരെ ആദരിക്കുന്ന ചടങ്ങിന് വേദിയൊരുക്കിയത്. നാട്ടിലും അമേരിക്കയിലും മറ്റു വിവിധ രാജ്യങ്ങളിലും കാലാകാലങ്ങളോളം റെഗുലർ സ്കൂൾ അധ്യാപകർ ആയും മതാധ്യാപകർ ആയും സേവനം അനുഷ്ഠിച്ചവരെയും ഇപ്പോൾ സേവനം തുടരുന്നവരെയും ആണ് ആദരിച്ചത്. വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ആദരിക്കൽ ചടങ്ങിന് ഫാ . ബിൻസ് ചേത്തലിൽ , ഫാ. ബിബി തറയിൽ എന്നിവർ നേതൃത്വം നൽകി . വികാരി ഫാ. തോമസ് മുളവനാൽ അധ്യാപകർക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



Latest

Copyrights@2016.