india

കുറുമുള്ളൂർ :ഫാ. അജിഷ് അഴകുളത്തിലിന്റെ മൃതസംസ്കാരം വ്യാഴാഴ്ച(19.09.2019)

Tiju Kannampally  ,  2019-09-16 07:41:56amm

കുറുമുള്ളൂർ:കഴിഞ്ഞ ദിവസം നിര്യാതനായ ഫാ. അജിഷ് അഴകുളത്തിലിന്റെ (36) മൃതസംസ്കാരം 2019 സെപ്റ്റംബർ 19 (വ്യാഴം) രാവിലെ 12 മണിക്ക് പാമ്പാടിയിലെ ഗുഡ് ന്യൂസ് റിട്രീറ്റ് സെന്ററിൽ നടക്കും. ഭൗതികശരീരം ബഹു. അച്ചന്റെ  ഇടവക പള്ളിയായ സെന്റ്. സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളി കുറുമുള്ളൂർ (കോട്ടയം അതിരൂപത) 2019 സെപ്റ്റംബർ 18 (ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 4 മുതൽ  പ്രാർത്ഥനയ്ക്കും 5മണിക്ക് ഇടവകയിലെ വൈദികരുടെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും  ആദരാഞ്ജലികൾക്കുമായി സംബന്ധിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യും. തുടർന്ന് മൃതദേഹം 2019 സെപ്റ്റംബർ 19 ന് രാവിലെ  പാമ്പാടിയിലെ സെന്റ് പോൾ പ്രവിശ്യയിലെ പ്രൊവിൻഷ്യൽ ഹൗസിലേക്ക് കൊണ്ടുപോകും.രാവിലെ 10 മണിക്ക്  ബഹുമാനപ്പെട്ട മുരിക്കൻ പിതാവിന്റെ നേതൃത്വത്തിൽ പരിശുദ്ധ കുർബിനയർപ്പിക്കും. തുടർന്ന് 12 മണിക്ക്  കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍.മാത്യു മൂലക്കാട്ടില്‍ പിതാവിന്റെ നേതൃത്വത്തിൽ മ്യതുസംസ്ക്കാര ശൂശ്രൂഷ  നടക്കും.

ബഹു.ഫാ.അജീഷ് അഴകുളത്തിന്റെ സംസ്‌കാരചടങ്ങുകള്‍ ബുധനാഴ്ച 3.30 ന് കാരിത്താസ് മോര്‍ച്ചറിയില്‍ തുടങ്ങി കുറുമുളളൂര്‍ പളളിയിലേയും, ഭവനത്തിലേയും പൊതുദര്‍ശനവും തുടര്‍ന്ന് വ്യാഴാഴ്ച പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്ററില്‍ നടക്കുന്ന മൃതസംസ്‌കാര ശുശ്രൂഷകളും ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

 

അഴകുളത്തിൽ ലൂക്കോസ്-ആനി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഫാ.അജിഷ്. അമ്മ ആനി(അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍) കൈപ്പുഴ പെരുമപ്പാടം കുടുംബാംഗമാണ്. 1999-ൽ കൈപ്പുഴ സെന്റ് ജോർജ് ഹൈ സ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തീകരിച്ചാണ് അദ്ദേഹം സെമിനാരിയിൽ പ്രവേശിച്ചത്. 2011 മെയ് 10 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍.മാത്യു മൂലക്കാട്ട് പിതാവില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു.തുടര്‍ന്ന് 5 വര്‍ഷത്തോളം കണ്ണൂര്‍ മൈനര്‍ സെമിനാരിയില്‍ പഠിപ്പിക്കുകയും വൈസ് റെക്ടര്‍യും ആയിരുന്നു.ഒന്നര വര്‍ഷത്തോളം ഏഴുമല ലൂര്‍ദ്ദ് കത്തോലിക്ക പളളിയില്‍ വികാരിയായും സേവനമനിഷ്ടിച്ചു. അലിൻ ലൂക്കോസ് (ഇറ്റലി) ഏക സഹോദരനാണ്.

 

 

 

കുറുമുള്ളൂർ:കുറുമുള്ളൂർ ഇടവകക്കാരനും HGN കോൺഗ്രിഗേഷൻ അംഗവുമായ ഫാ.അജീഷ് (34) നിര്യാതനായി.സംസ്‌കാരം വ്യാഴാഴ്ച(19.09.2019) രാവിലെ 10 മണിക്ക് പാമ്പാടിയിലെ ഗുഡ് ന്യൂസ് റിട്രീറ്റ് സെന്ററിൽ നടക്കും.ഭൗതികശരീരം, ബഹു. അച്ചന്റെ ഇടവക പള്ളിയായ സെന്റ്. സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളി കുറുമുള്ളൂർ (കോട്ടയം അതിരൂപത) ഇൽ, 2019 സെപ്റ്റംബർ 18(ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 1 മുതൽ വൈകുന്നേരം 5 വരെ പ്രാർത്ഥനയ്ക്കും ആദരാഞ്ജലികൾക്കുമായി സൂക്ഷിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യും. മൃതദേഹം 2019 സെപ്റ്റംബർ 19 ന് രാവിലെ 6 മണിക്ക് പാമ്പാടിയിലെ സെന്റ് പോൾ പ്രവിശ്യയിലെ പ്രൊവിൻഷ്യൽ ഹൗസിലേക്ക് കൊണ്ടുപോകും. ശവസംസ്‌കാരം രാവിലെ 10 ന് ആരംഭിക്കും. ഏതാനും വര്ഷങ്ങളായി അർബുദ രോഗവുമായി പോരാട്ടത്തിൽ ആയിരുന്നു. അഴകുളത്തിൽ ലൂക്കോസ്-ആനി ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. അമ്മ ആനി(അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍) കൈപ്പുഴ പെരുമപ്പാടം കുടുംബാംഗമാണ്. 1999-ൽ കൈപ്പുഴ സെന്റ് ജോർജ് ഹൈ സ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തീകരിച്ചാണ് അദ്ദേഹം സെമിനാരിയിൽ പ്രവേശിച്ചത്. 2011 മെയ് 10 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍.മാത്യു മൂലക്കാട്ട് പിതാവില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു.തുടര്‍ന്ന് 5 വര്‍ഷത്തോളം കണ്ണൂര്‍ മൈനര്‍ സെമിനാരിയില്‍ പഠിപ്പിക്കുകയും വൈസ് റെക്ടര്‍യും ആയിരുന്നു.ഒന്നര വര്‍ഷത്തോളം ഏഴുമല ലൂര്‍ദ്ദ് കത്തോലിക്ക പളളിയില്‍ വികാരിയായും സേവനമനിഷ്ടിച്ചു. അലിൻ ലൂക്കോസ് (ഇറ്റലി) ഏക സഹോദരനാണ്.

 

 

 



Latest

Copyrights@2016.