india

ശുചിത്വ ബോധവല്‍ക്കരണ സെമിനാറും കിറ്റുകളുടെ വിതരണം നടത്തി

Tiju Kannampally  ,  2019-09-16 05:34:52amm

ശുചിത്വ ബോധവല്‍ക്കരണ സെമിനാറും 
കിറ്റുകളുടെ വിതരണം നടത്തി
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ശുചിത്വ ബോധവല്‍ക്കരണ സെമിനാറും ശുചീകരണ കിറ്റുകുടെ വിതരണവും നടത്തി.  ഇമ്മാനുവേല്‍ ഹോസ്പിറ്റല്‍ അസോസിയേഷന്‍ ന്യൂഡല്‍ഹിയുമായി സഹകരിച്ച് കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 250തോളം കുടുംബങ്ങള്‍ക്കാണ് ശുചീകരണ കിറ്റുകള്‍ ലഭ്യമാക്കിയത്. കിറ്റുകളുടെ വിതരണത്തോടനുബന്ധിച്ച് ശുചിത്വ ബോധവല്‍ക്കരണ സെമിനാറും നടത്തപ്പെട്ടു. സെമിനാറിന്റെ ഉദ്ഘാടനം കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ നിര്‍വ്വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തക ബെസ്സി ജോസ്  എന്നിവര്‍ പ്രസംഗിച്ചു. ലോഷന്‍, ഡിറ്റര്‍ജെന്റ് പൗഡര്‍, സാനിറ്ററി പാഡ്, കുളി സോപ്പ്, അലക്ക് സോപ്പ്, ബക്കറ്റ്, കപ്പ്, ആന്റി സെപ്റ്റിക് ലോഷന്‍, ബെഡ് ഷീറ്റ്, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. സന്നദ്ധ പ്രവര്‍ത്തകരായ ജിജി ജോയി, സൗമ്യ ജോയി, ആന്‍സമ്മ ബിജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest

Copyrights@2016.