india

ഫ്രണ്ട്‌സ് ടീം സംഗമം സംഘടിപ്പിച്ചു

Tiju Kannampally  ,  2019-09-16 05:28:20amm

ഫ്രണ്ട്‌സ് ടീം സംഗമം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഗ്രാമമേഖലാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അനിമേറ്റേഴ്‌സിന്റെയും കോര്‍ഡിനേറ്റേഴ്‌സിന്റെയും അവരുടെ ഭര്‍ത്താക്കന്മാരുടെയും കൂട്ടായ്മയായ ഫ്രണ്ട്‌സ് ടീമിന്റെ സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 21-ാമത് ചൈതന്യ കാര്‍ഷിക മേളയുടെ കര്‍മ്മ പരിപാടികളുടെ രൂപീകരണവും പുതിയ ഫ്രണ്ട്‌സ് ടീം ഭാരവാഹികളുടെ തിരഞ്ഞെടുപ്പും, സ്‌നേഹ വിരുന്നും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിജോ തോമസ്, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest

Copyrights@2016.