india

ക്‌നാനായ സ്റ്റാഴ്‌സ് സംഗമം സംഘടിപ്പിച്ചു

Tiju Kannampally  ,  2019-09-16 04:06:43amm

 

ക്‌നാനായ സ്റ്റാഴ്‌സ് സംഗമം സംഘടിപ്പിച്ചു
കോട്ടയം : പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി സമഗ്ര വളര്‍ച്ചയ്ക്കുതകുന്ന ദീര്‍ഘകാല പരിശിലനം നല്‍കുന്നതിനായി കോട്ടയം അതിരൂപത രൂപം നല്‍കിയിരിക്കുന്ന ക്‌നാനായ അക്കാഡമി ഫോര്‍ റിസേര്‍ച്ച് & ട്രേയ്‌നിംഗിന്റെ നേതൃത്വത്തില്‍ ക്‌നാനായ സ്റ്റാഴ്‌സിലെ തിരഞ്ഞെടുക്കപ്പെട്ട 11 ബാച്ചുകളിലെ കുട്ടികള്‍ക്കായുള്ള മൂന്ന് ദിവസത്തെ നേതൃത്വ പരിശീലന ക്യാമ്പ് ചൈതന്യയില്‍ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അദ്ധ്യക്ഷനായിരുന്നു. കാര്‍ട്ട് അക്കാഡമി ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ്, ക്‌നാനായ സ്റ്റാഴ്‌സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. മേഴ്‌സി ജോണ്‍, ക്യാമ്പ് കോ - ഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് വെള്ളാപ്പള്ളിക്കുഴിയില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കാര്‍ട്ട് മെന്റേഴ്‌സ് ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി.

കോട്ടയം:പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി സമഗ്ര വളര്‍ച്ചയ്ക്കുതകുന്ന ദീര്‍ഘകാല പരിശിലനം നല്‍കുന്നതിനായി കോട്ടയം അതിരൂപത രൂപം നല്‍കിയിരിക്കുന്ന ക്‌നാനായ അക്കാഡമി ഫോര്‍ റിസേര്‍ച്ച് & ട്രേയ്‌നിംഗിന്റെ നേതൃത്വത്തില്‍ ക്‌നാനായ സ്റ്റാഴ്‌സിലെ തിരഞ്ഞെടുക്കപ്പെട്ട 11 ബാച്ചുകളിലെ കുട്ടികള്‍ക്കായുള്ള മൂന്ന് ദിവസത്തെ നേതൃത്വ പരിശീലന ക്യാമ്പ് ചൈതന്യയില്‍ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അദ്ധ്യക്ഷനായിരുന്നു. കാര്‍ട്ട് അക്കാഡമി ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ്, ക്‌നാനായ സ്റ്റാഴ്‌സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. മേഴ്‌സി ജോണ്‍, ക്യാമ്പ് കോ - ഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് വെള്ളാപ്പള്ളിക്കുഴിയില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കാര്‍ട്ട് മെന്റേഴ്‌സ് ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി.

 

 



Latest

Copyrights@2016.