india

19-ാംമത് തൂവാനീസാ ബൈബിള്‍ കണ്‍വെന്‍ഷന്‍ | ക്‌നാനായവോയ്‌സില്‍ തത്സമയം.

Tiju Kannampally  ,  2019-09-16 03:04:28amm

കോട്ടയം; കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനീസായില്‍  19-ാംമത്  ബൈബിള്‍ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍  19 മുതല്‍ 22വരെ നടത്തപ്പെടുന്നു.4 ദിവസം നീണ്ടുനില്‍ക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ദിവസവും രാവിലെ രാവിലെ 9.30 ന് ആരംഭിച്ച് വൈകുന്നേരം 4 മണിക്ക്‌ സമാപിക്കും.വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യആരാധന, ജപമാല, വചന ശുശ്രൂഷ, ഗാനശുശ്രൂഷ തുടങ്ങിയവ കണ്‍വെന്‍ഷനോടനുബന്ധിച്ച് എല്ലാദിവസവും ക്രമീകരിച്ചിരിക്കുന്നു. കണ്‍വെന്‍ഷന്‍ ആദ്യ ദിനമായ സെപ്റ്റംബര്‍ 19ന് രാവിലെ 9.45 ന് ബൈബിള്‍ പ്രതിഷ്ഠ വെരി.റവ.ഫാ.അബ്രാഹം പറമ്പേട്ട്. തുടര്‍ന്ന് വചനശുശ്രൂഷ റവ.ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍. വൈകുന്നേരം 2.45 ന്  മാര്‍.മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന.സമാപനദിനമായ 22-ാംതീയതി തീയതി രാവിലെ  9.45ന് കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ടില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. വിവിധ ദിവസങ്ങളില്‍ റവ.ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍, റവ.ഫാ.ജോസഫ് പുത്തന്‍പുര, ബ്രദര്‍. റെജി.പി.കൊട്ടാരം, ബ്രദര്‍.മാരിയോ ജോസഫ്‌ എന്നിവര്‍ വചനശുശ്രൂഷ നിര്‍വഹിക്കുന്നു.

 

വൈകുന്നേരം

4 ദിവസം നീണ്ടുനില്‍ക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു

 






Latest

Copyrights@2016.