america

ലോസ് ആഞ്ചലസ് പളളിയില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി.

Tiju Kannampally  ,  2019-09-14 02:47:41amm സിജോയ്‌ പറപ്പള്ളി

ലോസ്‌ ആഞ്ചലസ്‌: സെന്റ്‌ പയസ്‌ ടെന്‍ത്‌ ക്‌നാനായ കത്തോലിക്കാ പള്ളിയിലെ വിശുദ്ധ പത്താം പീയൂസിന്റെ തിരുനാള്‍ ഭക്തി നിര്‍ഭരമായി സമാപിച്ചു. ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ കൊടി ഉയര്‍ത്തികൊണ്ട്‌ തിരുനാളിന്‌ തുടക്കം കുറിച്ചു. തുടര്‍ന്ന്‌ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഫാ. മാത്യു മുഞ്ഞനാട്ട്‌ മുഖ്യ കാര്‍മ്മികന്‍ ആയിരുന്നു. ഞായറാഴ്‌ച നടന്ന തിരുനാള്‍ റാസയില്‍ ഫാ. ബോബന്‍ വട്ടംപുറത്ത്‌ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. കുര്യാക്കോസ്‌ കുമ്പക്കീല്‍, ഫാ. അബ്രോസ്‌, ഫാ. സിജു മുടക്കോടില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ. ഷിന്റോ പനച്ചിക്കാട്ട്‌ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന്‌ ആഘോഷമായ പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടന്നു. തിരുനാളിന്റെ രണ്ടു ദിവസവും കലാസന്ധ്യയും സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. സെന്റ്‌ സ്റ്റീഫന്‍സ്‌ കൂടാരയോഗത്തിലെ കുടുംബാംഗങ്ങളായിരുന്നു തിരുനാള്‍ പ്രസുദേന്തിമാര്‍. വികാരി ഫാ. സിജു മുടക്കോടില്‍, കൈക്കാരന്മാരായ ജോസഫ്‌ വട്ടാടികുന്നേല്‍, ഫിലിപ്പ്‌ ഓട്ടപ്പള്ളി, തിരുനാള്‍ കണ്‍വീനര്‍ വിസി കല്ലിപ്പുറത്ത്‌, കൂടാരയോഗം പ്രസിഡന്റ്‌ ജോസ്‌ കൊങ്ങംപുഴക്കാലയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ തിരുനാളിന്‌ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ ആഘോഷമായ പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടന്നു. തിരുനാളിന്റെ രണ്ടു ദിവസവും കലാസന്ധ്യയും സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. സെന്റ്‌ സ്റ്റീഫന്‍സ്‌ കൂടാരയോഗത്തിലെ കുടുംബാംഗങ്ങളായിരുന്നു തിരുനാള്‍ പ്രസുദേന്തിമാര്‍. വികാരി ഫാ. സിജു മുടക്കോടില്‍, കൈക്കാരന്മാരായ ജോസഫ്‌ വട്ടാടികുന്നേല്‍, ഫിലിപ്പ്‌ ഓട്ടപ്പള്ളി, തിരുനാള്‍ കണ്‍വീനര്‍ വിസി കല്ലിപ്പുറത്ത്‌, കൂടാരയോഗം പ്രസിഡന്റ്‌ ജോസ്‌ കൊങ്ങംപുഴക്കാലയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ തിരുനാളിന്‌ നേതൃത്വം നല്‍കി. 



Latest

Copyrights@2016.