america

കെ സി വൈ എൽ മുൻകാല പ്രവർത്തകർ ചിക്കാഗോയിൽ ഒത്തൊരുമിക്കുന്നു.

Editor  ,  2019-09-13 09:45:16amm സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ: ക്നാനായ കത്തോലിക്കാ സമുദായാത്തിലെ ആദ്യകാല യുവജന പ്രസ്ഥാനമായ കെ സി വൈ എൽ രൂപീകരിച്ചിട്ട് 50 വർഷം പിന്നിടുന്ന ഈ അവസരത്തിൽ

കഴിഞ്ഞ നാളിതുവരെ വിവിധതലങ്ങളിൽ സംഘടനയ്ക്ക് നേതൃത്വം നൽകിയ ക്നാനായ സമൂഹത്തിലെ ധീരന്മാരായ സമുദായ സ്നേഹികളും നേതാക്കന്മാരും ചിക്കാഗോയിൽ  ഒത്തൊരുമിക്കുന്നു. നവംബർ 1,2,3 തീയതികളിൽ നടക്കുന്ന ‘തലമുറകളുടെ സംഗമം’ എന്ന ത്രിദിന കൂട്ടായ്മയിൽ പങ്കെടുക്കുവാനാണ് ചിക്കാഗോയിൽ എത്തുന്നത്. നോർത്ത് അമേരിക്കൻ ക്നാനായ മക്കളുടെ തറവാട് എന്ന് വിശേഷിപ്പിക്കുന്ന ചിക്കാഗോയിലെ സെന്റെ മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയമാണ്  തലമുറകളുടെ ഈ സംഗമത്തിന് വേദിയൊരുക്കുന്നത്. 
ഇതിൽ പങ്കെടുക്കുവാനെത്തുന്ന അതിഥികളെ അഭിമാനത്തോടെയും അതിലേറെ ആഹ്ലാദത്തോടെയും വരവേൽക്കാനായി ചിക്കാഗോയിലെ യുവജനങ്ങൾ ഏറെ ഒരുക്കത്തിലാണെന്നും , സംഗമത്തിന്റെ പൂർണ വിജയത്തിനായി വിവിധ കമ്മിറ്റികളെടൊപ്പം മുഴുവൻ യുവജനങ്ങളെയും പങ്കെടുപ്പിക്കുമെന്ന് ചിക്കാഗോ സെ.മേരിസ് ട്രസ്റ്റി ബോർഡ് യൂത്ത് പ്രതിനിധി; ക്രിസ്സ് കട്ടപ്പുറം , കെ സി വൈ എൽ പ്രസിഡൻറ്;  ആൽബിൻ പിണർക്കയിൽ, യുവജനവേദി പ്രസിഡൻറ്;  ആൽബിൻ പുലിക്കുന്നേൽ എന്നിവർ അറിയിച്ചു.

 



Latest

Copyrights@2016.