india

എന്‍.എസ്‌.എസ്‌ ക്യാമ്പ്‌ ആരംഭിച്ചു.

Tiju Kannampally  ,  2019-09-09 05:04:58amm

ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജിലെ, എന്‍.എസ്‌.എസ്‌. സപ്‌തദിന ക്യാമ്പ്‌ സുവര്‍ണം 2019 സെപ്‌റ്റംബര്‍ ഏഴിന്‌ പെരുവയില്‍ ആരംഭിച്ചു. മുളക്കുളം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പെരുവ ഗവ. ഗേള്‍സ്‌ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ്‌ ക്യാമ്പ്‌ നടക്കുന്നത്‌. കടുത്തുരുത്തി എം.എല്‍.എ. അഡ്വ. മോന്‍സ്‌ ജോസഫ്‌ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. മുളക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുജാത സുമോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോളജ്‌ പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ്‌ തോമസ്‌, മുളക്കുളം ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാരായ പി.യു. മാത്യു, ജോര്‍ജ്‌ ആനക്കുഴിയില്‍, കോളജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ ഡോ. ബെന്നി കുര്യാക്കോസ്‌, സ്റ്റാഫ്‌ സെക്രട്ടറി അമ്പിളി കാതറിന്‍ തോമസ്‌, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ്‌ സര്‍ജി യു.പി, മദര്‍ പി.റ്റി.എ. പ്രസിഡന്റ്‌ എല്‍സമ്മ ബാബു, എന്‍.എസ്‌.എസ്‌. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. മെര്‍ലി കെ. പുന്നൂസ്‌, അഭിഷേക്‌ തോമസ്‌, വോളണ്ടിയര്‍ സെക്രട്ടറി കുമാരി വര്‍ഷ അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശുചിത്വ ബോധവത്‌ക്കരണവും കര്‍മ്മപരിപാടികളും വലിച്ചെറിയല്‍ മുക്ത ക്യാമ്പസ്‌ ഗ്രാമം നഗരം പദ്ധതി, ടൗണ്‍ ശുചീകരണം, കലാലയ- ഗ്രാമ സൗഹൃദ പരിപാടികള്‍, ചര്‍ച്ചാക്ലാസുകള്‍, സെമിനാറുകള്‍ എന്നിവയാണ്‌ ക്യാമ്പിലെ പ്രധാന കാര്യപരിപാടികള്‍. ക്യാമ്പ്‌ 13 ന്‌ സമാപിക്കും.



Latest

Copyrights@2016.