india

ഐക്യം 2019 ന്‌ കടുത്തുരിത്തിയില്‍ ഉജ്ജ്വല തുടക്കം.

Tiju Kannampally  ,  2019-09-09 01:03:02amm

ആഗോള ക്‌നാനായ യുവജനസംഗമം - ഐക്യം 2019 ന് ഉജ്ജ്വല തുടക്കം
കടുത്തുരുത്തി: ക്‌നാനായ കത്തോലിക്ക യുവജനസംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ആഗോള ക്‌നാനായ യുവജനസംഗമം "ഐക്യം 2019" ന് കടുത്തുരുത്തിയില്‍ ഉജ്ജ്വല തുടക്കം. കെ.സി.വൈ.എല്‍ ന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 1500 ല്‍ അധികം ക്‌നാനായ യുവജന പ്രധിനിധികള്‍ പങ്കെടുക്കുന്ന സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. ആഴമായ ദൈവ വിശ്വാസത്തിലും സമുദായ പൈതൃകങ്ങളിലും അടിയുറച്ച് നിന്ന് വ്യക്തമായ ദിശാബോധത്തോടെ സദാ ജാഗരൂഗരായി മുന്നേറുവാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്ന് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. ദൈവാശ്രയ ബോധത്തോടെയും ജീവിത ദൗത്യത്തെക്കുറിച്ചുള്ള ഉള്‍കാഴ്ച്ചയോടെയും ഉത്തമ വ്യക്തികളായി വളരുവാന്‍ എല്ലാ യുവജനങ്ങള്‍ക്കും ഐക്യം 2019 ലൂടെ സാധിക്കട്ടെയെന്നും പിതാവ് ഉദ്‌ബോധിപ്പിച്ചു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയില്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ലോകായുക്ത റിട്ട. ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. അതിരൂപത സഹായമെത്രന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, വികാരി ജനറാള്‍ മോണ്‍.മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.സി പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ്, കെ.സി.വൈ.എം പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍, കെ.സി.വൈ.എല്‍ മലബാര്‍ റീജണ്‍ പ്രസിഡന്റ് ജോബിഷ് ജോസ്, ജനറല്‍ കണ്‍വീനര്‍ ഫാ. അബ്രഹാം പറമ്പേട്ട് , ഫാ. സന്തോഷ് മുല്ലമംഗലത്ത്, കെ.സി.വൈ.എല്‍ അതിരൂപത സെക്രട്ടറി ജോമി കൈപ്പാറേട്ട്  എന്നിവര്‍ പ്രസംഗിച്ചു. 
വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം പ്രശസ്ത സിനി ആര്‍ട്ടിസ്റ്റ് സിജോ വര്‍ഗ്ഗീസ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് യുവജനങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും, ജപമാല പ്രദിക്ഷണവും, മ്യൂസിക് ബാന്‍ഡും നടത്തുകയുണ്ടായി.

Latest

Copyrights@2016.