america

ചിക്കാഗോ സെന്റ് മേരീസിൽ മതബോധന സ്കൂളിന്റെ പ്രവേശനോത്സവം നടത്തി

Editor  ,  2019-09-08 11:53:13pmm സ്റ്റീഫൻ ചൊള്ളംബേൽ

മോർട്ടൻ ഗ്രോവ്  സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവം നടത്തി. ഇടവക വികാരി ഫാ . തോമസ് മുളവനാലിന്റെ കാർമികത്വത്തിൽ കുട്ടികൾക്കുവേണ്ടി നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം കുട്ടികളെയും അദ്ധ്യാപകരെയും ആശീർവദിച്ചു . സ്കൂളിൽ പുതിയതായി വിദ്യാരംഭം കുറിച്ച കുട്ടികൾക്കുവേണ്ടി ക്ലാസ്സുകളിൽ പ്രത്യേക പ്രോഗ്രാമുകൾ നടത്തി. 550 ഓളം കുട്ടികളാണ് ഈ വർഷം വിശ്വാസ പരിശീലനത്തിനായി രെജിസ്റ്റർ ചെയ്തിരിക്കുന്നത് . ജോയി നെടിയകാലായിൽ എല്ലാ കുട്ടികൾക്കും ആദ്യദിനം സ്നാക്ക്സ്  സ്പോൺസർ ചെയ്തിരുന്നു . അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിന്റെ നേതൃത്വത്തിൽ ഇടവകയിലെ യുവജനങ്ങൾ ആണ് പ്രവേശനോത്സവത്തിന്  ക്രമീകരണങ്ങൾ ചെയ്തത് . ഇടവകയിലെ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും ചടങ്ങുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.



Latest

Copyrights@2016.