india

ശുചിത്വം - 2019 ബോധവല്‍ക്കരണ ക്യാമ്പയിനും സാനിറ്ററി കിറ്റുകളുടെ വിതരണവും നടത്തി.

Tiju Kannampally  ,  2019-09-07 06:05:48amm

ശുചിത്വം - 2019
ബോധവല്‍ക്കരണ ക്യാമ്പയിനും
സാനിറ്ററി കിറ്റുകളുടെ വിതരണവും നടത്തി
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഇമ്മാനുവേല്‍ ഹോസ്പിറ്റല്‍ അസോസിയേഷന്‍ ന്യൂഡല്‍ഹിയുമായി സഹകരിച്ച് ശുചിത്വം 2019 എന്ന പേരില്‍ ബോധവല്‍ക്കരണ ക്യാമ്പയിനും സാനിറ്ററി കിറ്റുകളുടെ വിതരണവും നടത്തി. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ഇമ്മാനുവേല്‍ ഹോസ്പിറ്റല്‍ അസോസിയേഷന്‍ പ്രതിനിധി ഗോഡ് വിന്‍ ജോസ് കള്ളാത്ത് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിജോ തോമസ്, സാമൂഹ്യ പ്രവര്‍ത്തകരായ ബെസ്സി ജോസ്, ജിജി ജോയി എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പയിനോട് അനുബന്ധിച്ച് സെമിനാറും സാനിറ്ററി കിറ്റുകളുടെ വിതരണവും നടത്തപ്പെട്ടു. ലോഷന്‍, ഡിറ്റര്‍ജെന്റ് പൗഡര്‍, സാനിറ്ററി പാഡ്, കുളി സോപ്പ്, അലക്ക് സോപ്പ്, ബക്കറ്റ്, കപ്പ്, ആന്റി സെപ്റ്റിക് ലോഷന്‍, ബെഡ് ഷീറ്റ്, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. കെ.എസ്.എസ്.എസ് കൈപ്പുഴ കിടങ്ങൂര്‍ മേഖലകളിലെ വിവിധ ഗ്രാമങ്ങളിലെ 300റോളം കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. കോര്‍ഡിനേറ്റര്‍മാരായ ചിന്നമ്മ രാജന്‍, ബിജി ജോസ്, ഗ്രാമതല അനിമേറ്റേഴ്‌സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest

Copyrights@2016.