india

ഉഴവൂര്‍ ഒ.എല്‍.എല്‍.എച്ച്.എസ് യില്‍ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

Tiju Kannampally  ,  2019-09-07 04:37:19amm

ഉഴവൂര്‍: ഒ.എല്‍.എല്‍.എച്ച്‌.എസ്‌.എ സിലെ ഓണാഘോഷ പരിപാടികള്‍ കുട്ടികളുടെ ഓണപ്പാട്ട്‌, മാവേലി മത്സരങ്ങളോടെ തുടക്കം കുറിച്ചു. പ്രകൃതി ദുരന്തത്തില്‍ കഷ്‌ടതയനുഭവിക്കുന്നവരോടുള്ള ദുഃഖം രേഖപ്പെടുത്തിയതിനുശേഷം ആരംഭിച്ച പൊതുസമ്മേളനം സുപ്രസിദ്ധ ഗാനരചയിതാവ്‌ വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മ ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ്‌ ആനിമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. അധ്യാപകദിനത്തോടനുബന്ധിച്ച്‌ കുട്ടികള്‍ നടത്തിയ ഗുരുവന്ദനം അധ്യാപക-ഗുരുശിഷ്യബന്ധത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോസ്‌ എം. ഇടശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷേര്‍ളി രാജു, പി.റ്റി.എ പ്രസിഡന്റ്‌ വി.സി. സിറിയക്‌, എം.പി.റ്റി.എ പ്രസിഡന്റ്‌ ബിബില ജോസ്‌, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ്‌ ലൂക്കോസ്‌ ജോസഫ്‌ റ്റി. എന്നിവര്‍ പ്രസംഗിച്ചു.



Latest

Copyrights@2016.