india

ഞീഴൂര്‍ സെന്റ് ജോസഫ് എല്‍.പി സ്‌കൂളിന്റെ ശതാബ്ദി ഓണാഘോഷം ശ്രീ.മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു.

Tiju Kannampally  ,  2019-09-06 12:48:17amm

ഞീഴൂര്‍ സെന്റ് ജോസഫ് എൽപി സ്കൂളിന്റെ ശതാബ്ദി ഓണാഘോഷത്തോടനു ബന്ധിച്ച് നടന്ന പൊതുസമ്മേളനം ബഹുമാനപ്പെട്ട കടുത്തുരുത്തി എം.എൽ.എ ശ്രീ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികളായ വിമുക്തഭടൻമാരെ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോൺസൺ തോമസ് കൊട്ടുവാപ്പള്ളി ആദരവ്കൾ അർപ്പിച്ചു സംസാരിച്ചു mento കൾ നൽകി ബഹുമാനിച്ചു. സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ജോസഫ് കുറുപ്പന്തറയിൽ അച്ഛൻ അധ്യക്ഷ പ്രസംഗം നടത്തി. കടുത്തുരുത്തി ബ്ലോക്ക് മെമ്പർ ശ്രീമതി ലില്ലിക്കുട്ടി അധ്യാപകദിന സന്ദേശം നൽകി മുൻ അധ്യാപകരെയും ഇപ്പോഴുള്ള അധ്യാപകരേയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ വിനോദ് വാട്ടവത്തു ശതാബ്ദി വൃക്ഷം സ്കൂൾ ഗ്രൗണ്ടിൽ നട്ടു, ഓണ സന്ദേശം നൽകി. കടുത്തുരുത്തി ബ്ലോക്ക് മെമ്പർ ശ്രീമതി നയന  ബിജുവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സജി മോളും, പൂർവ വിദ്യാർത്ഥി എയർ മാർഷൽ എബ്രഹാം മാത്യു ചെമ്മല കുഴിയും,  കുറവിലങ്ങാട് ഉപജില്ലാ ഓഫീസർ ശ്രീമതി ഇ എസ് ശ്രീലത ടീച്ചറൂം, വിദ്യാർത്ഥി പ്രതിനിധി കുമാരി അനു ജോജിയുംആശംസകൾ അർപ്പിച്ചു സംസാരിച്ചു പിടിഎ പ്രസിഡന്റ് ശ്രീ സി ജെ ജോമോൻ നന്ദിയും ഹെഡ്മാസ്റ്റർ വി ജെ സജിമോൻ സ്വാഗതവും പറഞ്ഞു. കുട്ടികളുടെ മനോഹരമായ  ദേശസ്നേഹം വിളിച്ചോതുന്ന ഗ്രൂപ്പ് ഡാൻസ് പ്രോഗ്രാമിന് മിഴിവേകി കുട്ടികൾക്കായി മാവേലി,  മലയാളി മംഗ മത്സരങ്ങളും, പ്രസംഗം ഓണപ്പാട്ട്, കളറിംഗ് മത്സരങ്ങളും, മുതിർന്നവർക്കായി കസേരകളി, ബോൾ പാസിംഗ് മത്സരങ്ങളും നടത്തി സമ്മാനങ്ങൾ നൽകി. കുട്ടികളും രക്ഷകർത്താക്കളും ചേർന്ന് മനോഹരമായ പൂക്കളമൊരുക്കി, പൊതു യോഗത്തിനുശേഷം എല്ലാവരും ഒരുമിച്ചിരുന്ന് ഓണസദ്യകഴിച്ചു. ഓണ സദ്യക്കായി സാമ്പത്തികമായി സഹായിച്ച ആക ശാലയിൽ ശ്രീ തോമസ് അബ്രഹാമിനും കുടുംബത്തിനും നന്ദി അറിയിക്കുന്നു. സാമ്പത്തികമായി സഹായിച്ച വ്യാപാരി വ്യവസായി സെക്രട്ടറി കൃഷ്ണൻകുട്ടി ചേട്ടനും,  പ്രോഗ്രാമിനെ വിജയത്തിനായി സാന്നിധ്യം കൊണ്ടും അല്ലാതെയും എല്ലാ സഹായസഹകരണങ്ങളും ചെയ്ത പിടിഎ, എംപി ടി എ, പാരിഷ് കൗൺസിൽ അംഗങ്ങൾ, ശതാബ്ദി കമ്മിറ്റി അംഗങ്ങൾ,  മാനേജർ അച്ഛൻ, വ്യാപാരി വ്യവസായികൾ,  പൂർവവിദ്യാർത്ഥികൾ,  എന്റെ സഹപ്രവർത്തകർ, എല്ലാറ്റിനുമുപരി സ്കൂളിലെ വിദ്യാർത്ഥികൾ ഏവരോടും ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

 

ഞീഴൂര്‍ സെന്റ് ജോസഫ് എല്‍.പി സ്‌കൂളിന്റെ ശതാബ്ദി ഓണാഘോഷം ശ്രീ.മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു.

 

 



Latest

Copyrights@2016.