india

ചൈതന്യ മുട്ടക്കോഴി വ്യാപന പദ്ധതി യൂണിറ്റുകള്‍ വിതരണം ചെയ്തു

Tiju Kannampally  ,  2019-09-04 10:48:09pmm

 

ചൈതന്യ മുട്ടക്കോഴി വ്യാപന പദ്ധതി യൂണിറ്റുകള്‍ വിതരണം ചെയ്തു
ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ചൈതന്യ മുട്ടക്കോഴി വ്യാപന പദ്ധതിയുടെ ഭാഗമായി കോഴിയും കൂടും അടങ്ങുന്ന യൂണിറ്റുകള്‍ വിതരണം ചെയ്തു. ബിവി 380 ഇനത്തില്‍പ്പെട്ട 15 കോഴികളും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ചൈതന്യ വര്‍ക്‌ഷോപ്പില്‍ നിര്‍മ്മിച്ച മേല്‍ക്കുരയോടുകൂടിയ കൂടുമാണ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയത്.  കെ.എസ്.എസ്.എസ് ചുങ്കം മേഖലയിലെ വിവധ ഗ്രാമങ്ങളിലായി 53 കുടുംബങ്ങള്‍ക്കായാണ് യൂണിറ്റുകള്‍ വിതരണം ചെയ്തത്. യൂണിറ്റുകളുടെ വിതരണോദ്ഘാടനം ചുങ്കം ഗ്രാമവികസന സമിതി പ്രസിഡന്റ് റവ. ഫാ. സുനില്‍ പാറയ്ക്കല്‍ നിര്‍വ്വഹിച്ചു. ചുങ്കം സബ് കോര്‍ഡിനേറ്റര്‍ ബിസി ചാക്കോ, ഗ്രാമതല അനിമേറ്റേഴ്‌സ് എന്നിവര്‍ പരിപാടികള്‍ക്ക്് നേതൃത്വം നല്‍കി

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ചൈതന്യ മുട്ടക്കോഴി വ്യാപന പദ്ധതിയുടെ ഭാഗമായി കോഴിയും കൂടും അടങ്ങുന്ന യൂണിറ്റുകള്‍ വിതരണം ചെയ്തു. ബിവി 380 ഇനത്തില്‍പ്പെട്ട 15 കോഴികളും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ചൈതന്യ വര്‍ക്‌ഷോപ്പില്‍ നിര്‍മ്മിച്ച മേല്‍ക്കുരയോടുകൂടിയ കൂടുമാണ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയത്.  കെ.എസ്.എസ്.എസ് ചുങ്കം മേഖലയിലെ വിവധ ഗ്രാമങ്ങളിലായി 53 കുടുംബങ്ങള്‍ക്കായാണ് യൂണിറ്റുകള്‍ വിതരണം ചെയ്തത്. യൂണിറ്റുകളുടെ വിതരണോദ്ഘാടനം ചുങ്കം ഗ്രാമവികസന സമിതി പ്രസിഡന്റ് റവ. ഫാ. സുനില്‍ പാറയ്ക്കല്‍ നിര്‍വ്വഹിച്ചു. ചുങ്കം സബ് കോര്‍ഡിനേറ്റര്‍ ബിസി ചാക്കോ, ഗ്രാമതല അനിമേറ്റേഴ്‌സ് എന്നിവര്‍ പരിപാടികള്‍ക്ക്് നേതൃത്വം നല്‍കി.

 



Latest

Copyrights@2016.