india

മടമ്പം പി.കെ.എം. കോളജ്‌ ഓഫ്‌ എഡ്യുക്കേഷനില്‍ പി.ടി.എ. ജനറല്‍ ബോഡിയും മെറിറ്റ്‌ ഡേയും നടത്തി.

Tiju Kannampally  ,  2019-09-04 03:47:33amm

മടമ്പം: പി.കെ.എം. കോളജ്‌ ഓഫ്‌ എഡ്യുക്കേഷനില്‍ പി.ടി.എ. ജനറല്‍ ബോഡിയും മെറിറ്റ്‌ ഡേയും നടത്തി. 2019-20 വര്‍ഷത്തേക്കുള്ള പി.ടി.എ. ജനറല്‍ ബോഡി രൂപീകരിക്കുകയും 2018-19 അധ്യയന വര്‍ഷത്തില്‍ JRF, NET, SET, K TET, C TET, TET, GATE എന്നീ യോഗ്യതകള്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്‌തു. ആറ്‌ വിഷയങ്ങളിലുമായി മികച്ച പ്രകടനം കാഴ്‌ചവച്ചവര്‍ക്കും മത്സര പരീക്ഷകളില്‍ യോഗ്യത നേടിയ 39 വിദ്യാര്‍ത്ഥികള്‍ക്കും പി.ടി.എ. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. പി.ടി.എ. പ്രസിഡന്റ്‌ കെ. ജെ. ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. ഷോളി ജോസഫ്‌ സ്വാഗതം പറഞ്ഞു. കഴിഞ്ഞ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ പി.ടി.എ. സെക്രട്ടറി ഡോ. ഷോളി ജോസഫ്‌ അവതരിപ്പിച്ചു. കോളജ്‌ പ്രോ മാനേജര്‍ ഫാ. ജോസ്‌ നെടുങ്ങാട്ട്‌, ലോക്കല്‍ മാനേജര്‍ ഫാ. ലൂക്ക്‌ പൂതൃക്കയില്‍, സി. ഡോ. ജെസി എന്‍.സി. എന്നിവര്‍ പ്രസംഗിച്ചു.



Latest

Copyrights@2016.