america

ചിക്കാഗോ വടംവലി മത്സരം ലണ്ടന്‍ ടീമിന് അട്ടിമറി വിജയം

Saju Kannampally  ,  2019-09-03 09:19:43pmm

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ വടംവലി മത്സരം ലണ്ടന്‍ ടീമിന് അട്ടിമറി വിജയം ഏകദേശം 5000 ല്‍ അധികം കാണികളെ സാക്ഷിയാക്കി യു.കെ. യില്‍ നിന്ന് വന്ന യു.കെ. ടീം അതിശക്തമായ ഫൈനല്‍ മത്സരത്തില്‍ കോട്ടയം ബ്രദേഴ്സ് കാനഡയെ പരാജയപ്പെടുത്തി. വിജ യികളായി. ചിക്കാഗോ അരീക്കര അച്ചായന്‍സ് മൂന്നാം സ്ഥാനവും കാനഡ ഗ്ലാഡിയേറ്റേഴ്സ് നാലാം സ്ഥാനവും നേടി. അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് പുറമെ യു.കെ., കാനഡ എന്നിവിടങ്ങളില്‍ നിന്നും ടീമുകള്‍ ഈ വടംവലി മത്സരത്തില്‍ പങ്കെടുക്കുവാന്‍ എത്തി യിരുന്നു. ചിക്കാഗോയിലെ ഏറ്റവും അധികം ജനങ്ങളെ ഒരുമിച്ചു കൂട്ടുന്ന പരിപാടിയായി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ അന്തര്‍ദേശീയ വടംവലി മത്സരവും ഓണാഘോഷങ്ങളും മാറിക്ക ഴിഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യയും കലാപരിപാടികളും മത്സരങ്ങള്‍ക്ക് മിഴിവേകി.



Latest

Copyrights@2016.