america

മാഞ്ഞൂർ സംഗമം ആവേശോജ്ജ്വലമായി

Tiju Kannampally  ,  2019-09-03 05:08:59amm ഷാജി പഴൂപറമ്പിൽ

 

മാഞ്ഞൂർ സംഗമം     ആവേശോജ്ജ്വലമായി 
ഷിക്കാഗോ: കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, കുറുമുള്ളൂര്‍, ചാമക്കാല, കോതനല്ലൂര്‍ പ്രദേശത്തു നിന്ന് വന്നവരും, കൂടാതെ ഈ പ്രദേശങ്ങളില്‍ നിന്ന് വിവാഹം ചെയ്ത് അയക്കപ്പെട്ടവരുമായ ഷിക്കാഗോ നിവാസികളുടെ കൂട്ടായ്മയ്ക്ക് വേദിയൊരുക്കുന്ന മാഞ്ഞൂര്‍ സംഗമം പതിവു പോലെ ഈ വർഷവും അതി ഗംഭീരമായി നടന്നു.ആഗസ്റ്റ്  മുപ്പത്തി ഒന്ന്  ശനിയാഴ്‌ച സ്‌കോക്കിയിലുള്ള ഡൊണാള്‍ഡ്‌ ലയണ്‍ പാര്‍ക്കില്‍ വെച്ച്‌ രാവിലെ പതിനൊന്നു മണിക്ക് പരിപാടികള്‍ക് തുടക്കം കുറിച്ചു. ഓട്ടം മത്സരം, കസേര കളി, കാന്‍ഡി പിക്കിംഗ് തുടങ്ങിയ വിവിധ കായിക മത്സരങ്ങൾക്ക് ജെയിൻ മാക്കിൽ, ജോബ് മാക്കിൽ ,സോണിയ ഓട്ടപ്പള്ളിയിൽ, ജോയി തേനാകര, ജോൺ മുറിപറമ്പിൽ  തുടങ്ങിയവർ നേതൃത്വം നല്‍കി.സ്ത്രീ പുരുഷന്മാർക്കായി സജി  പൂത്തൃക്കയിൽ  നേതൃത്വം നൽകി നടത്തിയ  നമ്പര്‍ ഗെയിം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.യുവ ജനങ്ങളുടെ  കൂടുതലായുള്ള പങ്കാളിത്തം  പ്രത്യേകം ശ്രദ്ധിക്കപെട്ടു.രുചികരമായ ഭക്ഷണവും,അനുകൂല  കാലവസ്‌ഥയും,പിക്‌നിക്കിന്  കൂടുതൽ ആവേശം പകര്‍ന്നു.യുവജനങ്ങളും അങ്കിൾസുമായി നടന്ന വോളിബോൾ മത്സരം വളരെ ആവേശകരമായിരുന്നു.കൂടാതെ കായിക മൽസര വിജയികൾക്ക് സമ്മാന ദാനവും നടത്തി.ഈ വർഷത്തെ മാഞ്ഞൂർ സംഗമത്തിന് നിതിൻ  ചിറക്കപ്പറമ്പില്‍,എബിൻ പ്ലാംപറമ്പിൽ,മുത്ത് കല്ലിടിക്കില്‍,സാബു കട്ടപ്പുറം,ജോൺ മുറിപറമ്പിൽ,ഷാജി പഴൂപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.അടുത്ത വര്‍ഷത്തെ ഭാരവാഹികളായി ടാജി പാറട്ട്, ജസ്ബിൻ  മരങ്ങാട്ടിൽ,മാത്തു കുട്ടി കല്ലിടിക്കിൽ തുടങ്ങിയവരെ യോഗം തെരഞ്ഞെടുത്തു.പങ്കെടുത്ത ഏവര്‍ക്കും അവിസ്മരണീയമായ അനുഭവം പ്രദാനം ചെയ്ത ഈ വർഷത്തെ മാഞ്ഞൂർ സംഗമം വൈകുന്നേരം ഏഴു  മണിയോടു കൂടി  സമാപിച്ചു.
ഷാജി പഴൂപറമ്പിൽ

ഷിക്കാഗോ: കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, കുറുമുള്ളൂര്‍, ചാമക്കാല, കോതനല്ലൂര്‍ പ്രദേശത്തു നിന്ന് വന്നവരും, കൂടാതെ ഈ പ്രദേശങ്ങളില്‍ നിന്ന് വിവാഹം ചെയ്ത് അയക്കപ്പെട്ടവരുമായ ഷിക്കാഗോ നിവാസികളുടെ കൂട്ടായ്മയ്ക്ക് വേദിയൊരുക്കുന്ന മാഞ്ഞൂര്‍ സംഗമം പതിവു പോലെ ഈ വർഷവും അതി ഗംഭീരമായി നടന്നു.ആഗസ്റ്റ്  മുപ്പത്തി ഒന്ന്  ശനിയാഴ്‌ച സ്‌കോക്കിയിലുള്ള ഡൊണാള്‍ഡ്‌ ലയണ്‍ പാര്‍ക്കില്‍ വെച്ച്‌ രാവിലെ പതിനൊന്നു മണിക്ക് പരിപാടികള്‍ക് തുടക്കം കുറിച്ചു. ഓട്ടം മത്സരം, കസേര കളി, കാന്‍ഡി പിക്കിംഗ് തുടങ്ങിയ വിവിധ കായിക മത്സരങ്ങൾക്ക് ജെയിൻ മാക്കിൽ, ജോബ് മാക്കിൽ ,സോണിയ ഓട്ടപ്പള്ളിയിൽ, ജോയി തേനാകര, ജോൺ മുറിപറമ്പിൽ  തുടങ്ങിയവർ നേതൃത്വം നല്‍കി.സ്ത്രീ പുരുഷന്മാർക്കായി സജി  പൂത്തൃക്കയിൽ  നേതൃത്വം നൽകി നടത്തിയ  നമ്പര്‍ ഗെയിം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.യുവ ജനങ്ങളുടെ  കൂടുതലായുള്ള പങ്കാളിത്തം  പ്രത്യേകം ശ്രദ്ധിക്കപെട്ടു.രുചികരമായ ഭക്ഷണവും,അനുകൂല  കാലവസ്‌ഥയും,പിക്‌നിക്കിന്  കൂടുതൽ ആവേശം പകര്‍ന്നു.യുവജനങ്ങളും അങ്കിൾസുമായി നടന്ന വോളിബോൾ മത്സരം വളരെ ആവേശകരമായിരുന്നു.കൂടാതെ കായിക മൽസര വിജയികൾക്ക് സമ്മാന ദാനവും നടത്തി.ഈ വർഷത്തെ മാഞ്ഞൂർ സംഗമത്തിന് നിതിൻ  ചിറക്കപ്പറമ്പില്‍,എബിൻ പ്ലാംപറമ്പിൽ,മുത്ത് കല്ലിടിക്കില്‍,സാബു കട്ടപ്പുറം,ജോൺ മുറിപറമ്പിൽ,ഷാജി പഴൂപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.അടുത്ത വര്‍ഷത്തെ ഭാരവാഹികളായി ടാജി പാറട്ട്, ജസ്ബിൻ  മരങ്ങാട്ടിൽ,മാത്തു കുട്ടി കല്ലിടിക്കിൽ തുടങ്ങിയവരെ യോഗം തെരഞ്ഞെടുത്തു.പങ്കെടുത്ത ഏവര്‍ക്കും അവിസ്മരണീയമായ അനുഭവം പ്രദാനം ചെയ്ത ഈ വർഷത്തെ മാഞ്ഞൂർ സംഗമംവൈകുന്നേരം ഏഴു  മണിയോടു കൂടി  സമാപിച്ചു.

 

 

 



Latest

Copyrights@2016.