oceana

ബൈബിൾ കലോത്സവം 2019 വർണ്ണാഭമായി പരിസമാപിച്ചു.

Tiju Kannampally  ,  2019-08-28 10:12:43pmm

 

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിലെ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഓഗസ്റ്റ് 11 ഞായറാഴ്ച സെന്റ് മേരിസ് ചർച് ഗ്രീൻസ്ബറോയിൽ  വെച്ച് സംഘടിപ്പിച്ച ബൈബിൾ കലോത്സവം 2019  വർണ്ണാഭമായി പരിസമാപിച്ചു. തുടർച്ചയായി ആറാം വർഷവും നടത്തപ്പെട്ട  ബൈബിൾ ആസ്പദമായ മത്സരങ്ങൾ ചാപ്ലിൻ ഫാ.പ്രിൻസ് തൈപുരയിടത്തിൽ വിശുദ്ധ കുർബ്ബാനയോടുകൂടി ഉത്ഘാടനം ചെയ്തു. വളർന്നു വരുന്ന പുതു തലമുറയ്ക്ക് ഇതുപോലുള്ള കലോത്സവങ്ങൾ ബൈബിളിനെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ഒരുപാട് അറിവ് പകർന്നു നൽകി ഒരു നല്ല തലമുറയെ വാർത്തെടുക്കുവാൻ  ഉപകരിക്കട്ടെ എന്ന് ചാപ്ലിൻ ആശംസിച്ചു. 
സൺ‌ഡേ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും പരിപാടിയിൽ വളരെയധികം ഉത്സാഹത്തോടെ പങ്കെടുത്തു. ബൈബിൾ ക്വിസ്, സോളോ, ബൈബിൾ സ്റ്റോറി, എസ്സേ റൈറ്റിംഗ്, കളറിംഗ്, ഡ്രോയിങ്, പ്രസംഗ മത്സരം,  പുരാതന പാട്ടുമത്സരം, ബൈബിൾ സ്കിറ്റ്, സോളോ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ഫാൻസി ഡ്രസ്സ് എന്നിങ്ങനെ വിവിധതരം മത്സരങ്ങളാണ് കുട്ടികൾക്ക് വേണ്ടി ഒരുക്കിയിരുന്നത്.
മതാധ്യാപകരുടെ കോർഡിനേറ്റർസായ സിജോ ജോൺ, ജോർജ്‌ പൗവത്തിൽ, കൈക്കാരന്മാരായ ഷിനു ജോൺ, ആന്റണി പ്ലാക്കൂട്ടത്തിൽ, മറ്റു  മതാധ്യാപകർ, പാരിഷ് കൗൺസിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിലെ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഓഗസ്റ്റ് 11 ഞായറാഴ്ച സെന്റ് മേരിസ് ചർച് ഗ്രീൻസ്ബറോയിൽ  വെച്ച് സംഘടിപ്പിച്ച ബൈബിൾ കലോത്സവം 2019  വർണ്ണാഭമായി പരിസമാപിച്ചു. തുടർച്ചയായി ആറാം വർഷവും നടത്തപ്പെട്ട  ബൈബിൾ ആസ്പദമായ മത്സരങ്ങൾ ചാപ്ലിൻ ഫാ.പ്രിൻസ് തൈപുരയിടത്തിൽ വിശുദ്ധ കുർബ്ബാനയോടുകൂടി ഉത്ഘാടനം ചെയ്തു. വളർന്നു വരുന്ന പുതു തലമുറയ്ക്ക് ഇതുപോലുള്ള കലോത്സവങ്ങൾ ബൈബിളിനെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ഒരുപാട് അറിവ് പകർന്നു നൽകി ഒരു നല്ല തലമുറയെ വാർത്തെടുക്കുവാൻ  ഉപകരിക്കട്ടെ എന്ന് ചാപ്ലിൻ ആശംസിച്ചു. 

 

സൺ‌ഡേ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും പരിപാടിയിൽ വളരെയധികം ഉത്സാഹത്തോടെ പങ്കെടുത്തു. ബൈബിൾ ക്വിസ്, സോളോ, ബൈബിൾ സ്റ്റോറി, എസ്സേ റൈറ്റിംഗ്, കളറിംഗ്, ഡ്രോയിങ്, പ്രസംഗ മത്സരം,  പുരാതന പാട്ടുമത്സരം, ബൈബിൾ സ്കിറ്റ്, സോളോ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ഫാൻസി ഡ്രസ്സ് എന്നിങ്ങനെ വിവിധതരം മത്സരങ്ങളാണ് കുട്ടികൾക്ക് വേണ്ടി ഒരുക്കിയിരുന്നത്.മതാധ്യാപകരുടെ കോർഡിനേറ്റർസായ സിജോ ജോൺ, ജോർജ്‌ പൗവത്തിൽ, കൈക്കാരന്മാരായ ഷിനു ജോൺ, ആന്റണി പ്ലാക്കൂട്ടത്തിൽ, മറ്റു  മതാധ്യാപകർ, പാരിഷ് കൗൺസിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 



Latest

Copyrights@2016.