gulf

കുറുമുള്ളൂരിന്റെ യുവത്വത്തിനിതു സ്വപ്നസാഷാത്കാരം - ജിമ്മി കോളവേലിക്ക് അഭിന്ദനങ്ങൾ

Saju Kannampally  ,  2019-08-28 07:34:31amm

 വി. എസ്തപ്പാനോസ് സഹദായുടെ അനുഗ്രഹത്താൽ കുറുമുള്ളൂരിലെ യുവജനങ്ങൾക്ക് സ്വന്തമായി ഒരു ഫുട്ബാൾ ഗ്രൗണ്ട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടാൻ പോകുന്നു . നമ്മുടെ വളരെനാളത്തെ പ്രയത്നത്തിന് അവസാനം ഫുട്ബോൾ ഗ്രൗണ്ടിന് ആവശ്യമായ സ്ഥലം (75 സെന്റ്‌ പാടവും  , ആവശ്യമായി വരുന്ന പക്ഷം അതിനോട് ചേർന്ന് കിടക്കുന്ന 25 സെന്റ്‌ ചിറയും ) "നമ്മിൽ നിന്നും വിട്ടു പിരിഞ്ഞു പോയ തന്റെ പ്രിയപുത്രൻ  ജെജിയുടെ സ്മരണാർത്ഥം "നമ്മുക്കായി തികച്ചും സൗജന്യമായി തരുവാൻ ബഹുമാന്യനായ ജെയിംസ് കോളവേലിൽ ( ജിമ്മിച്ചേട്ടൻ )തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ. നമ്മുടെ പള്ളിയോടു ഏറ്റവും അടുത്ത് തന്നെ നമ്മൾക്ക് സ്ഥലം ലഭ്യമായത് വി . എസ്തപ്പാനോസ് സഹദായുടെ അനുഗ്രഹവും , ജിമ്മിച്ചേട്ടന്റെ നല്ല മനസും കൊണ്ടുമാത്രമാണ് . കുറുമുള്ളൂർ പള്ളി - കല്ലമ്പാറ റോഡിൽ മറ്റം ഷാപ്പിന്റെ പരിസരത്താണ് പ്രസ്തുത സ്ഥലം , കുറുമുള്ളൂരിന്റെ  യുവത്വം വേനല്ക്കാലമായാൽ മാത്രം ഏതെങ്കിലും പാടത്തു കളിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു ,അതിൽനിന്നും ഒരു മോചനം അതാണ് നമ്മുക്ക് കിട്ടിയ ഈ അവസരം , അത്യാവശ്യമായ പരിശീലനം പോലും ഇല്ലാതെ കുരുമുള്ളൂരിന്റെ KCYL ടീം കാഴ്ചവയ്ക്കുന്ന പോരാട്ടവീര്യം നമ്മൾ കാണാതെപോകരുതു ,അതുപോലെ തന്നെ ഈ പരിമിതികൾക്കിടയിലും സ്വയപ്രയത്നം കൊണ്ട് പോണ്ടിച്ചേരി സന്തോഷ് ടീമിൽ വരെ എത്തിയ സാജൻ കുഴിയമ്പറമ്പിലും , കോട്ടയം ജില്ലാ , എം ജി യൂണിവേഴ്സിറ്റി ടീമുകൾക്കു വേണ്ടി കളിച്ച ജോർജിന്റെയും ഒക്കെ നേട്ടങ്ങൾ എടുത്തു പറയേണ്ടതാണ്. ഒരു സജനിലും , ജോർജിലും മാത്രം ഒതുങ്ങി നിൽക്കണ്ടതല്ല കുറുമുള്ളൂരിന്റെ കളിമിടിക്കു , നമ്മുക്ക് ഇനിയും ഒരുപാടു നല്ല കളിക്കാരെ സൃഷ്ടിക്കേണ്ടതുണ്ട് . അതിനായി നമ്മൾക്ക് എത്രയും വേഗം പ്രസ്തുത സ്ഥലം ജനപ്രധിനിധികളുടെ സഹായത്തോടെ കളിസ്ഥലമാക്കിമാറ്റേണ്ടതായിട്ടുണ്ട് , അതിലേക്കായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. കളിസ്ഥലം ലഭ്യമായാൽ നമ്മൾക്ക് നല്ല ഒരു ഫുട്ബോൾ ടീമും , അതിന്റെ ഭാഗമായി നമ്മുടെ കുട്ടികൾക്ക് കളിപഠിക്കുവാൻ , ഒരു ഫുട്ബോൾ അക്കാദമിയും ഒരുക്കിയെടുക്കുവാൻ കോട്ടയം ജില്ലാ ഫുട്ബോൾ അസോസിയേഷൻ , മുൻ isl താരം ജസ്റ്റിൻ സ്റ്റീഫൻ ഉഴവൂർ , പ്രമുഖ ഫുട്ബോൾ പരിശീലകരായ ബിനോ ജോർജ് (കേരള സന്തോഷ് ട്രോഫി & ഗോകുലം fc ) ,പുരുഷോത്തമൻ ( fc kerala ) , റാസി (കേരള ബ്ലാസ്റ്റെർസ് ) എബിൻ റോസ് (കോവളം fc ) , പ്രമുഖ ഫുട്ബോൾ താരങ്ങളായിരുന്നു c v പാപ്പച്ചൻ , ഐ എം വിജയൻ ,ജോ പോൾ അഞ്ചേരി തുടങ്ങിയവർ നമ്മുക്ക് എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

 NB പ്രസ്തുത കളിക്കളത്തിലേക്കുള്ള വഴി സൗകര്യം ഇതുവരെ ലഭ്യമായിട്ടില്ല , അതിനുവേണ്ടിയുള്ള പ്രയത്നത്തിലാണ് എല്ലാവരുടെയും നിർദേശങ്ങൾ ക്ഷണിച്ചുകൊള്ളുന്നു



Latest

Copyrights@2016.