india

കുടുംബശാക്തീകരണ പദ്ധതി സംഗമം സംഘടിപ്പിച്ചു

Tiju Kannampally  ,  2019-08-24 04:56:50amm

കുടുംബശാക്തീകരണ പദ്ധതി
സംഗമം സംഘടിപ്പിച്ചു
കോട്ടയം: പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സെസൈറ്റി സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബ ശാക്തീകരണ പദ്ധതിയിലെ പങ്കാളികളുടെ മേഖലാ സംഗമം സംഘടിപ്പിച്ചു. ഇടയ്ക്കാട്, മലങ്കര  മേഖലകളിലെ പദ്ധതി ഗുണഭോക്താക്കളുടെ സംഗമമാണ് സംഘടിപ്പിച്ചത്. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മെര്‍ലിന്‍ ടോമി, സേവ് എ ഫാമിലി പ്ലാന്‍ അനിമേറ്റേഴ്‌സായ ബിന്‍സി ഫിലിപ്പ്, ജാന്‍സി സന്തോഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. സംഗമത്തോടനുബന്ധിച്ച് വരുമാന സംരംഭകത്വത്തെക്കുറിച്ചും സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംഘടിപ്പിച്ച സെമിനാറിന് സാമൂഹ്യ പ്രവര്‍ത്തക മേരി ഫിലിപ്പ് നേതൃത്വം നല്‍കി. 

Latest

Copyrights@2016.