india

KCYL ഉഴവൂർ പബ്ലിക്കേഷൻസ് എന്ന സ്വകാര്യ പബ്ലിക്കേഷന്സിന്റെ ആദ്യത്തെ പുസ്തകം കൈമാറി

Tiju Kannampally  ,  2019-08-20 02:43:54amm

KCYL UZHAVOOR പബ്ലിക്കേഷൻസ് എന്ന സ്വകാര്യ പബ്ലിക്കേഷന്സിന്റെ ആദ്യത്തെ പുസ്തകം കൈമാറി
ഉഴവൂർ : KCYL ഉഴവൂർ യൂണിറ്റ് അംഗം സീന സാബു പൂവത്തുങ്കൽ രചിച്ച നിനക്കൊപ്പം എന്ന നോവൽ പുസ്തകരൂപത്തിലാക്കിയത് കൂടുതൽ കോപ്പികൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ അതിന്റെ പ്രസിദ്ധീകരണം ഏറ്റെടുത്തുകൊണ്ടാണ് പ്രസിദ്ധീകരണ രംഗത്തേക്കു ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ് കടന്നിരിക്കുന്നത്. യുവജനങ്ങളുടെ സർഗാത്മക രചനകളെ വളർത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യ പ്രസിദ്ധീകരണമായ നിനക്കൊപ്പം എന്ന നോവൽ പുസ്തകം 18-08-2019 ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഉഴവൂർ യൂണിറ്റ് പ്രസിഡന്റ് ജോമി കൈപ്പാറേട്ട്- ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപെട്ട വികാരി ഫാ. തോമസ് ആനിമൂട്ടിൽ അച്ചൻ ഉഴവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി ഷേർലി രാജുവിന് ആദ്യ ബുക്ക് കൈമാറി. നിനക്കൊപ്പം എന്ന പുസ്തകത്തിന്റെ 500ഓളം കോപ്പികളാണ് ഉഴവൂർ യൂണിറ്റ് വായനക്കാരിലേക്ക് എത്തിക്കുന്നത് .* ഈ പുസ്തകം ആവശ്യമുള്ളവർ ഉഴവൂർ യൂണിറ്റ് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനായി മെഗാ സ്പോൺസർ ആയ ഫ്രാൻസിസ് ചെറുകര & ഫാമിലിയോടും കൂടാതെ സഹകരിച്ച ജോസ്‌മോൻ നീറ്റുകാട്ടിനോടും ഉഴവൂർ യൂണിറ്റിന്റെ നന്ദി സ്നേഹത്തോടെ അറിയിക്കുന്നു. ഈ സംരംഭത്തിന്റെ അടുത്ത പുസ്തകം ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഡീക്കൻ ഷെറിൻ, ജെബിൻ കളരിക്കൽ, സ്റ്റീഫൻ വടയാർ, അനശ്വൽ ലൂയിസ്, സജോ വേലിക്കെട്ടേൽ, ലവിൻ പോതെമാക്കിയിൽ, സീന സാബു, ആഷ്‌ലി കല്ലട, sr. സാങ്റ്റ svm എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Latest

Copyrights@2016.