india

KCYL ചരിത്രത്തിലാദ്യമായി ഒരു യൂണിറ്റ് സ്വന്തമായി സ്വകാര്യ പബ്ലിക്കേഷൻസ്‌ ആരംഭിച്ചു ആദ്യത്തെ പുസ്തകം പ്രകാശനം ചെയ്യുന്നു

Tiju Kannampally  ,  2019-08-18 10:51:24pmm

KCYL ചരിത്രത്തിലാദ്യമായി ഒരു യൂണിറ്റ് സ്വന്തമായി സ്വകാര്യ പബ്ലിക്കേഷൻസ്‌ ആരംഭിച്ചു ആദ്യത്തെ പുസ്തകം പ്രകാശനം ചെയ്യുന്നു
ഉഴവൂർ : KCYL ഉഴവൂർ യൂണിറ്റ് അംഗം സീന സാബു പൂവത്തുങ്കൽ രചിച്ച നിനക്കൊപ്പം എന്ന നോവൽ പുസ്തകരൂപത്തിലാക്കിയത് കൂടുതൽ കോപ്പികൾ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് അതിന്റെ പ്രസിദ്ധീകരണം ഏറ്റെടുത്തുകൊണ്ടാണ് പ്രസിദ്ധീകരണ രംഗത്തേക്കു ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ് കടക്കുന്നത്. യുവജനങ്ങളുടെ സർഗാത്മക രചനകളെ വളർത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യ പ്രസിദ്ധികരണമാണ് നിനക്കൊപ്പം എന്ന പുസ്തകത്തിലൂടെ സാധ്യമാകുന്നത്. 18-08-2019 ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഉഴവൂർ യൂണിറ്റ് പ്രസിഡന്റ് ജോമി കൈപ്പാറേട്ട്- ന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ബഹുമാനപെട്ട വികാരി ബഹു. ഫാ. തോമസ് ആനിമൂട്ടിൽ അച്ചൻ ഉഴവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഷേർലി രാജുവിന് ആദ്യ ബുക്ക് നൽകി കൊണ്ട് ഈ കർമം നിവഹിക്കും. നിനക്കൊപ്പം എന്ന പുസ്തകത്തിന്റെ 500ഓളം കോപ്പികളാണ് യൂണിറ്റ് ജനങ്ങളിലേക്ക് എത്തിക്കുന്നത്.

Latest

Copyrights@2016.