america

സിറിൽ മുകളേലിന്റെ പുതിയ നോവലിന് പ്രമുഖ അമേരിക്കൻ രാഷ്ട്രീയ നേതാക്കളുടെ പ്രശംസയും പിന്തുണയും

Tiju Kannampally  ,  2019-08-16 10:49:42pmm

സിറിൽ മുകളേലിന്റെ പുതിയ നോവലിന് പ്രമുഖ അമേരിക്കൻ രാഷ്ട്രീയ നേതാക്കളുടെ പ്രശംസയും പിന്തുണയും 
ഇന്ത്യൻ-അമേരിക്കൻ എഴുത്തുകാരൻ സിറിൽ മുകളേലിന്റെ Life in a Faceless World എന്ന നോവൽ ശ്രദ്ദേയമാകുന്നു. വിഭിന്ന സംസ്കാരങ്ങൾക്കിടയിൽ കൂടുതൽ ധാരണയും വൈവിദ്യമായ സമൂഹങ്ങൾ തമ്മിൽ സൗഹൃദം വളർത്തുവാനും, അജ്ഞതയിൽ നിന്നും പ്രവാസികളോടുള്ള ഭയത്തെയും അമർഷത്തെയും ലഘൂകരിക്കുവാനും ഈ കൃതിയിലൂടെ കഥാകാരൻ ശ്രമിക്കുന്നു.
നാം ഓരോരുത്തരും തനതായ രീതിയിൽ വ്യത്യസ്തരാണെന്നും, തങ്ങളേക്കാൾ വ്യത്യസ്‌തരായവരെ കൂടുതൽ മനസ്സിലാക്കുവാനും, അവരുടെ കണ്ണുകളിൽക്കൂടെയും ലോകത്തെ ദർശിച്ചു മതിലുകൾക്കു പകരം പാലങ്ങൾ പണിയുവാൻ ഉദ്ബോധിപ്പിക്കുന്ന ഇതിലെ വരികളിൽ, ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രതീക്ഷ കൈവിടാതെ ആനന്ദത്തിന്റെ ഊർജം കണ്ടെത്തുവാനുള്ള രഹസ്യങ്ങളും ഒളിഞ്ഞു കിടക്കുന്നു.
പരസ്പരം മനസിലാക്കാൻ പ്രോത്സാഹിപ്പിക്കുന്ന സന്ദേശവും, സഹജീവികളെ ഒഴിവാക്കുന്നതിന് പകരം ഉൾപ്പെടുത്തുവാൻ  പ്രോത്സാഹിപ്പിക്കുക, നിരസിക്കുന്നതിനുപകരം ക്ഷണിക്കുക തുടങ്ങിയ സന്ദേശങ്ങളുമാണ് പല പ്രമുഖ അമേരിക്കൻ രാഷ്ട്രീയ നേതാക്കളെയും Life in a Faceless World-ൽ  ആകർഷിച്ചിരിക്കുന്നത്. പ്രശസ്ത യു‌എസ് കോൺഗ്രസ് വനിത ഇൽ‌ഹാൻ ഒമർ, മിനസോട്ട സ്റ്റേറ്റ് സെനറ്റർമാരായ ക്രിസ്റ്റിൻ റോബിൻസ്, ഹോഡൻ ഹസ്സൻ, ഹെതർ എഡൽ‌സൺ, സിറ്റി ഓഫ് സാവേജ് മേയർ ജാനറ്റ് വില്യംസ് എന്നിവരും ഈ പുസ്തകത്തിന്റെ ആദ്യ വായനക്കാരും ശക്തമായ പിന്തുണയും നൽകുന്നവരിൽ ഉൾപ്പെടുന്നു.
ഇന്ത്യയിൽ നിന്നുള്ള ഒരു കുടിയേറ്റ യുവതിയുടെ ജീവിതത്തെ ചിത്രീകരിക്കുന്ന ഒരു സാങ്കൽപ്പിക നോവലാണ്  ‘Life in a Faceless World’. ഓരോ അധ്യായവും അവരുടെ ജീവിതത്തിലെ വ്യത്യസ്തങ്ങളായ  സംഭവങ്ങളെ പ്രാതിനിധാനം ചെയ്യുന്നതുവഴി, ആ പശ്ചാത്തലം ഉള്ള ആളുകളുടെ സാംസ്കാരിക മനോഭാവത്തെ പാശ്ചാത്യ ലോകത്തിനെ തുറന്നുകാട്ടുന്നു. യുഎസും ഇന്ത്യയും പശ്ചാത്തലമായിട്ടുള്ള കഥ,  ഒരിക്കലും വേർതിരിക്കാൻ കഴിയാത്ത ഇന്ത്യൻ സാംസ്കാരവും  സ്വഭാവങ്ങളും കുടുംബ മൂല്യങ്ങളും അനുഭവിക്കാൻ വായനക്കാരെ സഹായിക്കുന്നു. മത തീവ്രവാദം, ബാലവേല, കംപ്യൂട്ടർ  തൊഴിലാളികൾ അനുഭവിക്കുന്ന ചൂഷണം, ഗാർഹിക പീഡനം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളും ഇതിവൃത്തത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിലെ പോരാട്ടങ്ങൾക്കിടയിൽ യഥാർത്ഥ സന്തോഷം കണ്ടെത്തുന്നതിനുള്ള രഹസ്യം ഈ പുസ്തകത്തിന്റെ പേജുകളിൽ ഒളിഞ്ഞു കിടക്കുന്നു.
അമേരിക്കയിൽ താമസിക്കുന്ന സിറിൽ മുകളേൽ ഒരു കഥാകൃത്തും കവിയും ഗാനരചയിതാവുമാണ്. സാധാരണക്കാരുടെ മൂല്യങ്ങളും സ്വപ്നങ്ങളും അദ്ദേഹത്തിന്റെ രചനകളെ സ്വാധീനിച്ചിരിക്കുന്നു. 2013 Inroads ഫെലോഷിപ്പും, ചെറുകഥകൾക്കും കവിതകൾക്കും, നിരവധി അവാർഡുകളും സിറിൽ നേടിയിട്ടുണ്ട്. വിഭിന്ന സംസ്കാരങ്ങൾക്കിടയിൽ കൂടുതൽ ധാരണ വളർത്തുക, വിവിധ വിഭാഗങ്ങൾക്കിടയിൽ സൗഹൃദം സുഗമമാക്കുക എന്നിവയാണ് അദ്ദേഹത്തിന്റെ രചനകളുടെ ലക്ഷ്യം.

 Latest

Copyrights@2016.