india

അരീക്കര കെ.സി.വൈ.എൽ അഫിനിറ്റി 2K19 യുവജനമഹാസംഗമം സംഘടിച്ചിച്ചു.

Tiju Kannampally  ,  2019-08-12 01:22:05amm

അരീക്കര കെ.സി.വൈ.എൽ “അഫിനിറ്റി 2K19” യുവജനമഹാസംഗമം സംഘടിച്ചിച്ചു
അരീക്കര: കെ സി വൈ എൽ അരീക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജന മഹാസംഗമം ‘അഫിനിറ്റി 2019’ ഞായറാഴ്ച അരീക്കര പാരിഷ് ഹാളിൽ വച്ച് നടത്തി. ശ്രീ തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ സി വൈ എൽ യൂണിറ്റ് പ്രസിഡന്റ്‌ ഗോഡ്‌വിൻ ജോസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ നിർമാതാവ് ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ മുഖ്യാതിഥിയായിരുന്നു. കെ സി വൈ എം സംസ്ഥാന പ്രസിഡന്റ്‌ ശ്രീ സിറിയക് ചാഴികാടൻ ആശംസകളർപ്പിച്ചു. യോഗത്തിനു ശേഷം ബഹു സൈമൺ പുല്ലാട്ടച്ചന്റെ നേതൃത്വത്തിൽ സമുദായബോധവത്കരണ സെമിനാറും നടത്തി.. പ്രസ്തുത സമ്മേളനത്തിൽ കെ സി വൈ എൽ മുൻകാല ഭാരവാഹികളെ ആദരിക്കുകയും ചെയ്തു. ഇടവക വികാരി ബഹു. ഫാ. ജോർജ് കപ്പുകാല, ഫാ.ഡാലിഷ് കൊച്ചേരിൽ ,സി. ഷീബ, ശ്രീ.എബ്രഹാം കെ സി, സ്റ്റെഫിൻ ജോസ്, സാന്ദ്ര ബിജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

Latest

Copyrights@2016.