india

ശക്തമായ മഴയില്‍ കുടിയേറ്റ ഗ്രാമങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ടു.

Tiju Kannampally  ,  2019-08-09 01:00:44amm

കണ്ണൂര്‍: മലബാര്‍ മേഖലയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ ശക്തമായ മഴയില്‍ നിരവധി കുടുംബങ്ങള്‍ക്ക്‌ ആശ്വാസമായി രൂപതവക പള്ളികളും സ്ഥാപനങ്ങളും. മാനന്തവാടി പാവന പാസ്റ്ററല്‍ സെന്ററില്‍ 42 കുടുംബങ്ങളില്‍ നിന്നായി 220 പേര്‍ താമസിക്കുന്നു. അലക്‌സ്‌ നഗര്‍ പള്ളി വെള്ളത്തില്‍ മുങ്ങി. തൂക്കുപാലവും തകര്‍ന്നു. മടമ്പത്ത്‌ നിരവധി വീടുകളും കടകളും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്‌. പുളിഞ്ഞാല്‍, വെള്ളമുണ്ട പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു. സെന്റ്‌ ആന്‍സ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ 280 പേര്‍ കഴിയുന്നുണ്ട്‌. തേറ്റമലയിലും മണ്ണിടിച്ചില്‍ ശക്തമാണ്. പല വീടുകളിലും മണ്ണ് നിറഞ്ഞിരിക്കുകയാണ്.പെരിക്കല്ലൂര്‍ ക്രൈസ്റ്റ്‌ നഗര്‍ സെന്റ്‌ ജൂഡ്‌ പള്ളിയുടെ മുകളില്‍ മരംവീണ്‌ ഭാഗിക കേടുപാടുകള്‍ സംഭവിച്ചു. കോട്ടത്തറ പള്ളിയില്‍ 15-ഓളം കുടുംബങ്ങള്‍ താമസിക്കുന്നു. ഇവിടവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്നു. വിവിധ ഇടവകകളിലെ വികാരിമാരുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

 



Latest

Copyrights@2016.