india

ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ് സുവർണജൂബിലി വർഷത്തിൽ സ്വന്തമായി സ്വകാര്യ പബ്ലിക്കേഷൻസ് ആരംഭിക്കുന്നു

Editor  ,  2019-08-06 11:44:48pmm

ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ് സുവർണജൂബിലി വർഷത്തിൽ സ്വന്തമായി സ്വകാര്യ പബ്ലിക്കേഷൻസ് ആരംഭിക്കുന്നു
ഉഴവൂർ : സുവർണ്ണജൂബിലി വർഷത്തിൽ കെ.സി.വൈ.എൽ സംഘടനയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു യൂണിറ്റ് സ്വന്തമായി പബ്ലിക്കേഷൻസ് ആരംഭിക്കുന്നു. ‘യുവജനങ്ങളുടെ മികച്ച സാഹിത്യസൃഷ്ടികൾ പുസ്തകരൂപത്തിൽ പുറത്തിറക്കുകയും അതിലൂടെ യുവജനങ്ങളുടെ കഴിവുകളെ സമൂഹത്തിന്റെ മുമ്പിൽ എത്തിക്കുകയും ചെയ്യുകയാണ് ഈ സംരംഭത്തിലൂടെ ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ് ലക്ഷ്യമാക്കുന്നത്.’ ഇതിലൂടെ സാഹിത്യാഭിരുചിയുള്ള യുവജനങ്ങളുടെ സാഹിത്യവാസനകളെ ഉയർത്തികൊണ്ടുവരുകയും അവരെ പ്രാത്സാഹിപ്പികുകയും ചെയ്യാനും സാധിക്കും. ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യർ തിരക്കുകളുടെ ഇടയിൽ പുസ്തകകങ്ങൾ വായിക്കുവാൻ മറന്ന്‌ ഇ-ബുക്കുകളെ ആശ്രയിക്കേണ്ടിവരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ പുസ്തകങ്ങൾക്കും പബ്ലിക്കേഷൻസിനും ഒന്നും വലിയ സാധ്യതയില്ല എന്നു തന്നെ പറയാം. ‘എങ്കിലും, യുവജനങ്ങളിലെ കഴിവുകൾ വളർത്തിയെടുക്കുവാൻ അവർക്കൊപ്പം നിൽക്കുവാനാണ് ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ് ആഗ്രഹിക്കുന്നത്.’ എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും അഭ്യർത്ഥിക്കുന്നു.

Latest

Copyrights@2016.