മൂല്യബോധമുള്ള മാതൃകകള്‍ കാലഘട്ടത്തിന്റെ അനിവാര്യത -മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍
Tiju Kannampally , 2019-08-05 04:36:48amm
"മൂല്യബോധമുള്ള മാതൃകകള്‍ കാലഘട്ടത്തിന്റെ
അനിവാര്യത"-മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍
കോട്ടയം : മൂല്യബോധമുള്ള മാതൃകകള്‍ കാലഘട്ടിന്റെ അനിവാര്യതയാണെന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പറഞ്ഞു. കോട്ടയം അതിരൂപത സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ 66-ാമത് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത പ്രസിഡന്റ് പാട്രിക് ഓട്ടപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടനയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ അഡ്വ. സെബാസ്റ്റ്യന്‍ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ഫാ. അലക്സ് ആക്കപ്പറമ്പില്‍, ഫാ. ഫില്‍മോന്‍ കളത്ര, അഡ്വ.ആല്‍ബെര്‍ട്ട് മാത്യു, ജോസ് ജെ മറ്റത്തില്‍, ഡോണ്‍ ബോസ്കോ, എബി പീറ്റര്‍, സുനില്‍ എബ്രഹാം, തോമസ് നെടുഞ്ചിറ എന്നിവര്‍ പ്രസംഗിച്ചു. സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന കിഴക്കേ നട്ടാശ്ശേരി തിരുക്കുംബ ക്നാനായ കത്തോലിക്കാ ദൈവാലയം ആതിഥ്യമരുളിയ സംഘടനയുടെ വാര്‍ഷിക പൊതുയോഗത്തില്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും 500 പ്രതിനിധികള്‍ പങ്കെടുത്തു.