india

ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാഭ്യാസ ആരോഗ്യ ധനസഹായം ലഭ്യമാക്കി

Tiju Kannampally  ,  2019-08-03 05:06:29amm

ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള
വിദ്യാഭ്യാസ ആരോഗ്യ ധനസഹായം ലഭ്യമാക്കി
കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധന സഹായം ലഭ്യമാക്കി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും ലില്ലിയാനേ ഫൗണ്ടേഷന്റെയും സഹകരണത്തോടെ ലഭ്യമാക്കുന്ന ധനസഹായത്തിന്റെ വിതരണം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കെ..എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ബബിത റ്റി. ജെസ്സില്‍, ഷൈല തോമസ്, സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, സിബിആര്‍ പ്രവര്‍ത്തകരമായ സാലി മാത്യു, സജി ജേക്കബ്, ഷേര്‍ളി ജോസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. അമ്പത്തിയേഴ് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ധന സഹായം ലഭ്യമാക്കിയത്.

Latest

Copyrights@2016.