india

DDUGKY പ്രോഗ്രാം ഫുഡ് ആന്‍ഡ് ബിവറേജസ് കോഴ്‌സിന്റെ രണ്ടാം ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി.

Tiju Kannampally  ,  2019-08-03 03:06:27amm

DDUGKY പ്രോഗ്രാം ഫുഡ് ആന്‍ഡ് ബിവറേജസ് കോഴ്‌സിന്റെ രണ്ടാം ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി. 
ഗ്രാമീണ യുവജനങ്ങള്‍ക്ക് ശാസ്ത്രീയ തൊഴില്‍ പരിശീലനത്തോടൊപ്പം തൊഴില്‍ അവസരവും ഉറപ്പാക്കി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (DDUGKY) പദ്ധതിയുടെ ഭാഗമായിട്ടുള്ള ഫുഡ് ആന്‍ഡ് ബിവറേജസ് കോഴ്‌സിന്റെ  രണ്ടാം ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി. ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ സംഘടിപ്പിച്ച രണ്ടാം ബാച്ചിന്റെ പാസ്സിംഗ് ഔട്ട് സെറിമണിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ സാമൂഹികനീതി വിഭാഗം ഓഫീസര്‍ മോഹന്‍ദാസ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ല സാമൂഹികനീതി വകുപ്പ് പ്രതിനിധികളായ പ്രമോദ്, അനന്തലക്ഷ്മി, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ബബിത റ്റി. ജെസ്സില്‍, ജെസ്റ്റിന്‍ ലൂക്കോസ്, റ്റിബിന്‍ എം. തോമസ്  എന്നിവര്‍ പ്രസംഗിച്ചു. പാസ്സിംഗ് ഔട്ട് സെറിമണിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടത്തപ്പെട്ടു. മൂന്ന് മാസത്തെ സൗജന്യ പരിശീലനം പൂര്‍ത്തിയാക്കിയ  വിദ്യാര്‍ത്ഥികള്‍ക്ക് ജോലിയും കെ.എസ്.എസ്.എസ് ന്റെ നേതൃത്വത്തില്‍ ക്രമീകരിച്ചു നല്‍കുന്നതാണ്.

Latest

Copyrights@2016.