america

സ്വാദിന്റെ നിറക്കൂട്ടുമായി വീണ്ടുംമെത്തി സെ.മേരിസ് അച്ചാറുകൾ.

Editor  ,  2019-07-29 08:58:40pmm സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ)

 

ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റെ മേരീസ് ക്നാനായ ഇടവകയിൽ സജീവമായി പ്രവർത്തിക്കുന്ന വിമൻസ് മിനിസ്ട്രി, റീജീയൺ ഓഫ് മേരി, വിൻസെൻറ് ഡി പോൾ തുടങ്ങിയ മിനിസ്ട്രികളുടെ നേതൃത്വത്തിൽ നടത്തിയ അച്ചാർ നിർമ്മാണ പദ്ധതി വീണ്ടും വിജയകരമായി വിതരണത്തിനെത്തി. ജൂലൈ 28 ഞായറാഴ്ച പത്തുമണിക്കത്തെ വിശുദ്ധ കുർബാനയ്ക്കുശേഷം ആവശ്യക്കാർക്കായി അച്ചാറുകൾ വിതരണം ചെയ്തു. പള്ളിവക കിച്ചൺ റൂമിൽ നിരവധി വോളണ്ടിയേഴ്സ്ന്റെ സഹായത്തോടെ  ഇഞ്ചി, വെളുത്തുള്ളി,നാരങ്ങ, പച്ചമുന്തിരി, ഫിഷ്, കാരറ്റ്,പച്ചമാങ്ങ തുടങ്ങിയ നാടൻ വിഭവങ്ങൾ കൊണ്ട്. പാചകം ചെയ്തെടുത്ത സ്വാദിഷ്ഠമായ അച്ചാറുകൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു. കൂടാതെ ഭവനങ്ങളുടെ ചുറ്റുവട്ടം വിളയുന്ന ചീര, പയർ, കറിവേപ്പില, ആപ്പിൾ, തക്കാളി തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളുടെ വിതരണവും തദവസരത്തിൽ നടത്തുകയുണ്ടായി.
റീജീയൺ ഓഫ് മേരി & വിമൻസ് മിനിസ്ട്രി ഭാരവാഹികളും ചർച്ച് എക്സിക്യൂട്ടീവ് വഅംഗങ്ങളും സെ.മേരിസ് അച്ചാർ നിർമ്മാണ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് വേണ്ട ക്രമീകരണങ്ങളും നേതൃത്വവും നൽകി.

 



Latest

Copyrights@2016.