europe

കെ.സി.ഡബ്ല്യു.എഫ്.സി യുടെ ആഭിമുഖ്യത്തില്‍ വിമന്‍സ് ഡേ ഔട്ട് നടത്തി.

Tiju Kannampally  ,  2019-07-29 04:12:09amm

മിസ്സിസ്സാഗ: കാനഡയിലെ ക്‌നാനായ വനിതകളുടെ കൂട്ടായ്‌മയായ കെ.സി.ഡബ്ല്യു.എഫ്‌.സി യുടെ ആഭിമുഖ്യത്തില്‍ വിമന്‍സ്‌ ഡേ ഔട്ട്‌ നടത്തി. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ബ്രാംപ്‌റ്റണിലുള്ള Churchville പാര്‍ക്കില്‍ വനിതകള്‍ ഒരുമിച്ചുകൂടി. മാര്‍ത്തോമന്‍ പാടിയാരംഭിച്ച ഔട്ടിംഗ്‌ പരിപാടി വിവിധങ്ങളായ കലാപരിപാടികള്‍കൊണ്ടും ഗെയിംസ്‌ കൊണ്ടും ശ്രദ്ധേയമായി. ജോലിത്തിരക്കുകളും ഗൃഹഭരണവുംകൊണ്ട്‌ തിരക്കുപിടിച്ച ജീവിതത്തില്‍ നിന്നും അല്‍പസമയം മാറിനിന്നത്‌ വളരെയേറെ മാനസിക ഉല്ലാസം നല്‍കിയെന്ന്‌ പങ്കെടുത്ത വനിതകള്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ്‌ ബിന്ദു രാജു, വൈസ്‌ പ്രസിഡന്റ്‌ ലിജി മേക്കര, സെക്രട്ടറി അനു ജെറിന്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.



Latest

Copyrights@2016.