india

എന്‍.എ.ബി.എച്ച്‌ എത്തിക്‌സ്‌ കമ്മറ്റി അംഗീകാരം കരസ്ഥമാക്കി കാരിത്താസ്‌ ആശുപത്രി.

Tiju Kannampally  ,  2019-07-19 06:26:34amm

തെള്ളകം: മധ്യകേരളത്തില്‍ ആദ്യമായി എന്‍.എ.ബി.എച്ച്‌ എത്തിക്‌സ്‌ കമ്മറ്റി അംഗീകാരം കരസ്ഥമാക്കി കാരിത്താസ്‌ ആശുപത്രി. ആരോഗ്യ മേഖലയില്‍ രോഗീകേന്ദ്രീകൃതമായി സുതാര്യതയോടും നിഷ്‌പക്ഷമായും നീതിപൂര്‍വമായും മാനദണ്ഡങ്ങള്‍ക്കു വിധേയമായി ക്ലിനിക്കല്‍ റിസേര്‍ച്‌ നടപ്പിലാക്കുന്ന സ്ഥാപനങ്ങളിലെ എത്തിക്‌സ്‌ കമ്മിറ്റികള്‍ക്ക്‌ ക്വാളിറ്റി കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ നല്‍കുന്ന പ്രത്യേക അംഗീകാരമാണിത്‌. ഈ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്ഥാപനമാണ്‌ കാരിത്താസ്‌. 2015 മുതല്‍ എന്‍.എ.ബി.എച്ച്‌ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കാരിത്താസ്‌ ആശുപത്രിക്ക്‌ ലഭിച്ച മറ്റൊരു പൊന്‍തൂവലാണ്‌ എന്‍.എ.ബി.എച്ച്‌ എത്തിക്‌സ്‌ കമ്മറ്റി അംഗീകാരം.



Latest

Copyrights@2016.