india

രാജപുരം കോളജില്‍ റാഗിംഗ്‌ വിരുദ്ധ ബോധവത്‌ക്കരണ ക്ലാസ്‌ നടത്തി.

Tiju Kannampally  ,  2019-07-19 03:43:30amm

രാജപുരം: വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വിഭാഗീയ ചിന്തകള്‍ ഒഴിവാക്കി ആരോഗ്യകരമായ ക്യാമ്പസ്‌ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ രാജപുരം കോളജിലെ ആന്റി റാഗിംഗ്‌ സെല്ലിന്റെ ആഭിമുഖ്യത്തില്‍ റാഗിംഗ്‌ വിരുദ്ധ ബോധവത്‌ക്കരണ ക്ലാസ്‌ നടത്തി. റാഗിംഗിന്റെ സാമൂഹ്യവും നിയമപരവുമായ വശങ്ങളെക്കുറിച്ച്‌ നിയമവിദഗ്‌ധനായ അഡ്വ. ടി.വി. മദനന്‍ ക്ലാസ്‌ നയിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സി. മേരിക്കുട്ടി അലക്‌സ്‌ സ്വാഗതവും, കോളജ്‌ ആന്റി റാഗിംഗ്‌ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോബി തോമസ്‌ നന്ദിയും പറഞ്ഞു.



Latest

Copyrights@2016.