india

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി സൗജന്യ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു.

Tiju Kannampally  ,  2019-07-19 03:06:54amm

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി കള്ളാര്‍ സെന്റ്‌ തോമസ്‌ പാരിഷ്‌ഹാളില്‍ സൗജന്യ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു. മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം സെന്റ്‌ തോമസ്‌ പള്ളിവികാരി.ഫാ. ഡിനോ കുമ്മാനിക്കാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. മാസ്സ്‌ പ്രോഗ്രാം മാനേജര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ അദ്ധ്യക്ഷതവഹിച്ചു സംസാരിച്ചു. ചുള്ളിക്കര സിന്‍ഡിക്കേറ്റ്‌ ബാങ്ക്‌ മാനേജര്‍ രഞ്‌ജിത്ത്‌.പി.കെ, കൊട്ടോടി ഗവണ്‍മെന്റ്‌ ആയൂര്‍വ്വേദ ഡിസ്‌പന്‍സറിയിലെ ഡോ.ഉഷ.സി, ചുള്ളിക്കര ബാങ്ക്‌ കൃഷി ഓഫീസര്‍ മീര.ടി.ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ ക്യാമ്പില്‍ പങ്കെടുത്തവരെ പരിശോധിച്ച്‌ മരുന്നുകള്‍ വിതരണം ചെയ്‌തു. ഡോ.ഉഷ, ഡോ.ഹൃദ്യ എന്നിവര്‍ പങ്കെടുത്തു. കോ-ഓര്‍ഡിനേറ്റര്‍ .ആന്‍സി ജോസഫ്‌, ആനിമേറ്റര്‍ ഗ്രേയ്‌സി ഫിലിപ്പ്‌ എന്നിവര്‍ നേതൃത്വം നല്‌കി



Latest

Copyrights@2016.