india

രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ ഉണർവ് 2019 പദ്ധതി ഉദ്ഘാടനം ചെയ്തു

Tiju Kannampally  ,  2019-07-18 11:57:55pmm

രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ 2019-20 വർഷത്തെ ഉണർവ് പദ്ധതി ഉദ്ഘാടനം ചെയ്തു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ വ്യക്തികേന്ദ്രീകൃത പഠന രീതിയിലൂടെ മികച്ച നിലവാരത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി കഴിഞ്ഞ രണ്ടു വർഷം ഈ സ്കൂളിൽ വിജയകരമായി നടത്തി വരികയാണ്. കോട്ടയം അതിരൂപതയിലെ OSH സന്യാസസമൂഹത്തിൻറെ സാമൂഹ്യ സേവന വിഭാഗമായ ഷെസ്സിന്റെ സാമ്പത്തിക സഹായ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 5,6,7 ക്ലാസുകളിൽ നിന്നും പ്രത്യേക പരീക്ഷയിലൂടെ തിരഞ്ഞെടുത്ത 60 കുട്ടികൾക്കാണ് ഈ പരിശീലനം നൽകുന്നത്. ഉദ്ഘാടന പരിപാടിയിൽ സ്കൂൾ മാനേജർ ഫാ. ജോർജ് പുതുപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. കോട്ടയം OSH സന്യാസസമൂഹത്തിൻറെ കൗൺസിലർ ഫാ. ജോസ് കന്നുവെട്ടിയിൽ ഉദ്ഘാടനം ചെയ്തു. ഷെസ്സ് കോർഡിനേറ്റർ ഫാദർ ഷിജൻ പതിയിൽ മുഖ്യപ്രഭാഷണം നടത്തി. PTA പ്രസിഡൻറ് ശ്രീ ഒ. ജെ. മത്തായി ആശംസകൾ അർപ്പിച്ചു. പ്രസ്തുത യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സന്തോഷ് ജോസഫ് സ്വാഗതവും, ഉണർവ് കോർഡിനേറ്റർ O A എബ്രഹാം നന്ദിയും പറഞ്ഞു. തുടർന്ന് മാതാപിതാക്കൾക്കായി ഫാ. ജേക്കബ് പല്ലൂന്നിയിൽ ക്ലാസെടുത്തു.



Latest

Copyrights@2016.