india

സ്വന്തമായി നോവൽ എഴുതി ബുക്ക് ആക്കി പ്രസിദീകരിച്ചു യുവജനങ്ങൾക്ക്‌ മാതൃകയായ കെ.സി.വൈ.എൽ അംഗത്തെ ഉഴവൂർ യൂണിറ്റ് ആദരിച്ചു

Tiju Kannampally  ,  2019-07-18 06:38:33amm

സ്വന്തമായി നോവൽ എഴുതി ബുക്ക് ആക്കി പ്രസിദീകരിച്ചു യുവജനങ്ങൾക്ക്‌ മാതൃകയായ കെ.സി.വൈ.എൽ അംഗത്തെ ഉഴവൂർ യൂണിറ്റ് ആദരിച്ചു
സമൂഹത്തിന്റെ ഇതിഹാസമാണ് നോവലുകൾ...... എഴുത്തു  മറക്കുന്ന കാലത്ത് എഴുതാൻ തുടിക്കുന്ന മനസ് കോറിയിടുന്നതാണ് ഇന്നിന്റെ സാഹിത്യം യുവജനതയുടെ ചിന്തയിൽ പടരുന്ന ഹർഷമൂല്യങ്ങൾ തന്നെയാണ് കലയും സാഹിത്യവും. ഡിഗ്രീ കാലയളവിൽ  പഠനത്തോടൊപ്പം തന്നെ എഴുത്തിനെയും പുസ്തകങ്ങളെയും സ്നേഹിച്ചു ജീവിതബന്ധങ്ങളുടെ ഇഴ മുറിയലിൽ അറിയാതെ കുരുങ്ങിയ കുരുന്നിന്റെ ശ്വാസഗതിയും തിരിച്ചറിയപ്പെടാത്ത മനസിന്റെ ആശയങ്ങൾ ജീവിതത്തോടും മരണത്തോടും നടത്തുന്ന ഏറ്റുമുട്ടലുകളും എല്ലാം ഉൾപ്പെടുത്തി "#നിനക്കൊപ്പം " എന്ന പേരിൽ മനോഹരമായ ഒരു നോവൽ എഴുതി ബുക്ക് ആയി പ്രസിദീകരിച്ചുകൊണ്ട് യുവജനങ്ങൾക്കു മാതൃകയായ ഉഴവൂർ കെ. സി. വൈ. ൽ യൂണിറ്റിന്റെ വൈസ് പ്രസിഡന്റ്‌ #സീനാ_സാബുവിനെ ഉഴവൂർ കെ. സി. വൈ. ൽ യൂണിറ്റ് ആദരിച്ചു. സീനാ ആദ്യമായി രചിച്ച നിനക്കൊപ്പം എന്ന നോവൽ ബുക്ക് ഏറ്റുമാനൂരപ്പൻ കോളേജിൽ വച്ച് ഉഴവൂർ ഫൊറോനാ പള്ളിയുടെ മുൻവികാരി റെവ. ഫാ. തോമസ് പ്രാലേൽ ആണ് പ്രകാശനം ചെയ്തത്. അക്ഷരങ്ങളെയും എഴുത്തുകളെയും മറന്നു പോകുന്ന അല്ലെങ്കിൽ മറന്നു എന്ന് നടിക്കുന്ന ഈ ആധുനിക തലമുറയെ സംബന്ധിച്ചു മാതൃകയും ക്നാനായ സമൂഹത്തിന് അഭിമാനവുമായ ഈ ചെറുനോവലിസ്റ്റിനു ഉഴവൂർ കെ.സി.വൈ.എൽ കുടുംബത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു

Latest

Copyrights@2016.