india

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടത്തി.

Tiju Kannampally  ,  2019-07-18 04:35:50amm

സെന്റ് സ്റ്റീഫന്‍സ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ 1991-94 ബാച്ച് ഫിസിക്‌സ് വിദ്യാര്‍ത്ഥികളുടെ പുനസമാഗമം റിഫ്‌ളക്ഷന്‍ -94 ശനിയാഴ്ച (13.07.2019) ബിഷപ്പ് തറയില്‍ ഹാളില്‍ നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ശ്രീ. ഷാജി സൈമണ്‍ (സീനിയര്‍ സയന്റിഫിക് എഞ്ചിനീയര്‍, ഐ.എസ്.ആര്‍.ഒ) നിര്‍വ്വഹിച്ചു. ഈ യോഗത്തില്‍ പ്രൊഫ. ജോസ് തോമസ് (പ്രിന്‍സിപ്പാള്‍) അധ്യക്ഷത വഹിക്കുകയും, ഫിസിക്‌സ് വിഭാഗം മുന്‍കാല മേധാവികള്‍ ആയിരുന്ന പ്രൊഫ. പി.എം. അലകാസാണ്ടര്‍, പ്രൊഫ. കെ.എല്‍. തോമസ്, ഇംഗ്ലീഷ് വിഭാഗം മേധാവി ആയിരുന്ന പ്രൊഫ. സണ്ണി തോമസ് എന്നിവര്‍ ആശംസ സന്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പ്രസ്തുത യോഗത്തില്‍ കോളേജില്‍ നിന്നും വിരമിച്ച അധ്യാപകരെയും അനധ്യാപകരെയും ആദരിക്കുകയുണ്ടായി. കഴിഞ്ഞവര്‍ഷം ഉതവിജയം കരസ്ഥമാക്കിയ ബി.എസ്.സി, എം എസ്. സി. വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി. റിഫ്‌ളക്ഷന്‍ 94നോട് അനുബന്ധിച്ച് 12.07.2019 (വെള്ളി) കോളേജിലെ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കായി നാനോടെക്‌നോളജിയുടെ സാധ്യതകളെക്കുറിച്ച് പ്രൊഫ. ജോബി സെബാസ്റ്റ്യന്‍ (ഫിസിക്‌സ് വിഭാഗം, സെന്റ് തോമസ് കോളേജ്, തൃശ്ശൂര്‍) പ്രഭാഷണം നടത്തുകയുണ്ടായി. റിഫ്‌ളക്ഷന്‍ -94ന്റെ ഓര്‍ഗനൈസര്‍ രാജേഷ് പി.എസ്. സ്വാഗതം ആശംസിച്ചു. കവീനര്‍ രശ്മി സന്തോഷ് കൃതജ്ഞത രേഖപ്പെടുത്തി. 
നടത്തി

Latest

Copyrights@2016.