india

കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിൽ "ഹരിത ഭവനം" ഹരിത വിദ്യാലയം" പദ്ധതികൾക്ക് തുടക്കമായി.

Tiju Kannampally  ,  2019-07-18 02:46:35amm

 

കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിൽ "ഹരിത ഭവനം" ഹരിത വിദ്യാലയം" പദ്ധതികൾക്ക് തുടക്കമായി.
കല്ലറ : കേരള സർക്കാർ നടപ്പാക്കിയ "ഓണത്തിന് ഒരു മുറം പച്ചക്കറി" പദ്ധതിയുടെ പഞ്ചായത്ത് തലഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൗമ്യ അനൂപ് നിർവ്വഹിക്കുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ മാത്യൂസ് ജെറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശ്രീ വി.എം. തോമസ് സ്വാഗതമാശംസിച്ചു. പദ്ധതി യുടെ പ്രാധാന്യത്തെക്കുറിച്ച് കൃഷി ഓഫീസർ ശ്രീ ജോസഫ് ജഫ്രി സംസാരിക്കുകയുണ്ടായി. ഇതേത്തുടർന്ന് കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു കൊണ്ട് "ഹരിത ഭവനം" "ഹരിത വിദ്യാലയം" പദ്ധതി കൾക്കും തുടക്കമായി. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ പി.ജി. ത്രിഗുണസെൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ ബൈജു എന്നിവർ ആശംസകൾ അർപ്പിക്കുകയുണ്ടായി.

കല്ലറ : കേരള സർക്കാർ നടപ്പാക്കിയ "ഓണത്തിന് ഒരു മുറം പച്ചക്കറി" പദ്ധതിയുടെ പഞ്ചായത്ത് തലഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൗമ്യ അനൂപ് നിർവ്വഹിക്കുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ മാത്യൂസ് ജെറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശ്രീ വി.എം. തോമസ് സ്വാഗതമാശംസിച്ചു. പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് കൃഷി ഓഫീസർ ശ്രീ ജോസഫ് ജഫ്രി സംസാരിക്കുകയുണ്ടായി. ഇതേത്തുടർന്ന് കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു കൊണ്ട് "ഹരിത ഭവനം" "ഹരിത വിദ്യാലയം" പദ്ധതി കൾക്കും തുടക്കമായി. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ പി.ജി. ത്രിഗുണസെൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ ബൈജു എന്നിവർ ആശംസകൾ അർപ്പിക്കുകയുണ്ടായി.

 



Latest

Copyrights@2016.